അമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്; അന്ന് ഞാന്‍ ഇങ്ങനെ പല വീടുകളില്‍ മാറി മാറി വളര്‍ന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ആയിരുന്നു അവള്‍; നല്ല ഉടുപ്പ്... നല്ല ഭക്ഷണം; അവസാനം ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു! കുറിപ്പുമായി ആര്‍ജെ അഞ്ജലി
തിരുവനന്തപുരം: മഹന്തി ആര്‍ട്ടിസ്റ്റിനെ വിളിച്ച് പ്രാങ്ക് കോള്‍ ചെയ്ത സംഭവത്തിന് പിന്നാലെയുണ്ടായ സൈബര്‍ അധിക്ഷേപം അടക്കം ഉയര്‍ത്തി ആര്‍ ജെ അഞ്ജലിയുടെ പുതിയ പോസ്റ്റ്. സ്വകാര്യ ഭാഗത്ത് മെഹന്തിയിടാന്‍ റേറ്റ് എത്രയാണെന്ന് ചോദിച്ചതായിരുന്നു വിവാദമായത്. മാപ്പ് പറഞ്ഞെങ്കിലും സൈബറാക്രമണം വീണ്ടും തുടര്‍ന്നു. ഇതിനിടെ വീണ്ടും വിശദീകരണവുമായി എത്തുകയാണ് ഫേസ്ബുക്കിലൂടെ എത്തിയിരിക്കുകയാണ് അഞ്ജലി. ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
ആര്‍ ജെ അഞ്ജലിയുടെ കുറിപ്പ് ചുവടെ
മകള്‍ ??
അമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച് വളര്‍ന്നവരാണ്.
അന്ന് ഞാന്‍ ഇങ്ങനെ പല വീടുകളില്‍ മാറി മാറി വളര്‍ന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ആയിരുന്നു അവള്‍
നല്ല ഉടുപ്പ്. .നല്ല ഭക്ഷണം
ഓണത്തിന് ചേച്ചിടെ വീട്ടില്‍. വല്യ ഊഞ്ഞാല്‍ ഇടും. .മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാല്‍
കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓര്‍മ്മകള്‍ ബാക്കി ഉണ്ടെങ്കില്‍ അത് മാത്രമാണ്
കടക്കെണിയില്‍ അകപ്പെട്ട് പോയപ്പോള്‍ മക്കള്‍ക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസ്സുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാന്‍ കാണുന്നത്
കുഞ്ഞുങ്ങളെ നോക്കാന്‍ എന്റെ വീട്ടില്‍ ജോലിക് വന്നു.
ഉച്ചയ്ക്ക് ശേഷം മറ്റൊരു താല്‍ക്കാലിക ജോലി തരപ്പെട്ടപ്പോള്‍ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കല്‍ ജോലി നിരഞ്ജന യ്ക്ക് ആയി. .
മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാന്‍ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല
അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല
അവള്‍ വരുന്ന സമയം അവളെയും കൂട്ടി video എടുത്തു തുടങ്ങി. .
പിള്ളേര്‍ക്ക് ഫുഡ് കൊടുക്കണം പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ
അമ്മ. ..ഒരു മിനിറ്റ്
ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ മുങ്ങും
ആ 5 മിനിറ്റുകള്‍ മണിക്കൂറുകളായി
നിങ്ങളെ ചിരിപ്പിച്ച prank കാളുകള്‍ ആയി
അവസാനം ഒരു നാക്ക് പിഴയില്‍ നിങ്ങള്‍ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു ??
അമ്മു mandrake അല്ല
അമ്മുന്റെ മുഖത്തിന് അഹങ്കാരം അല്ല
അവള്‍ പഠിക്കട്ടെ. .ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ ??
മെഴുകല്‍ ആയി നിങ്ങള്‍ക്ക് തോന്നും
അമ്മുന് വേണ്ടി ചിലപ്പോ ഞാന്‍ കരഞ്ഞു മെഴുകും ??