ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ 18കാരൻ യമാലും; ഫോർബ്സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമത്; തൊട്ടുപിന്നിൽ ലയണൽ മെസ്സി

Update: 2025-10-17 08:18 GMT

ലണ്ടൻ: ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടികയിൽ ഇടം നേടി ബാർസലോണ വിങ്ങർ ലമീൻ യമാൽ. ഫോർബ്സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ 4.3 കോടി ഡോളറുമായി (ഏകദേശം 378 കോടി രൂപ) യമാൽ 10–ാം സ്ഥാനത്തെത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് വരുമാനത്തിൽ ഒന്നാം സ്ഥാനത്ത്. 28 കോടി ഡോളർ (2462 കോടി രൂപ) നേടിയാണ് അൽ നസ്ർ താരം ഈ സ്ഥാനം നിലനിർത്തിയത്. ഇന്റർ മയാമിയുടെ ലയണൽ മെസ്സി 13 കോടി ഡോളർ (1143 കോടി രൂപ) വരുമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. പട്ടികയിലെ മറ്റ് പ്രമുഖ താരങ്ങൾ ഇവരാണ്: മൂന്നാം സ്ഥാനത്ത് കരിം ബെൻസേമ (10 കോടി ഡോളർ), നാലാം സ്ഥാനത്ത് കിലിയൻ എംബപെ (9.5 കോടി ഡോളർ), അഞ്ചാം സ്ഥാനത്ത് എർലിങ് ഹാളണ്ട് (8 കോടി ഡോളർ) എന്നിവരാണ്.

18കാരനായ കളിക്കാരനായ യമാലിൻ്റെ ഈ നേട്ടം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ബ്രസീലിന്റെ റിച്ചാർഡ്‌ലിസൺ 55 മില്യൺ ഡോളറുമായി ആറാം സ്ഥാനത്തും, ഫ്രഞ്ച് താരം അന്റോയ്ൻ ഗ്രീസ്‌മാൻ 53 മില്യൺ ഡോളറുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു. ഹാരി കെയ്ൻ (52 മില്യൺ ഡോളർ), ജൂഡ് ബെല്ലിംഗ്ഹാം (50 മില്യൺ ഡോളർ) എന്നിവരും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 ഫുട്‌ബോൾ കളിക്കാർ

1) ക്രിസ്റ്റ്യാനോ റൊണാൾഡോ (അൽ-നാസർ): $280 മില്യൺ

2) ലയണൽ മെസ്സി (ഇന്റർ മിയാമി): $130 മില്യൺ

3) കരീം ബെൻസേമ (അൽ-ഇത്തിഹാദ്): $104 മില്യൺ

4) കൈലിയൻ എംബാപ്പെ (റയൽ മാഡ്രിഡ്): $95 മില്യൺ

5) എർലിംഗ് ഹാലാൻഡ് (മാഞ്ചസ്റ്റർ സിറ്റി): $80 മില്യൺ

6) വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്): $60 മില്യൺ

7) മുഹമ്മദ് സലാ (ലിവർപൂൾ): $55 മില്യൺ

8) സാഡിയോ മാനെ (അൽ-നാസർ): $54 മില്യൺ

9) ജൂഡ് ബെല്ലിംഗ്ഹാം (റയൽ മാഡ്രിഡ്): $44 മില്യൺ

10) ലാമിൻ യമാൽ (ബാഴ്‌സലോണ): $43 മില്യൺ

Tags:    

Similar News