സ്പാനിഷ് ലാ ലിഗയിൽ വലൻസിയയെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ; ഇരട്ട ഗോളുകളുമായി ഫെമിൻ ലോപസ്, റഫീഞ്ഞ, റോബർട്ട് ലെവൻഡോസ്‌കി; ലീഗിൽ രണ്ടാമത്

Update: 2025-09-15 10:07 GMT

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗ ഫുട്‌ബോൾ ലീ​ഗിൽ വലൻസിയയെ ഗോളിൽ മുക്കി ബാഴ്‌സലോണ. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ഈ വിജയത്തിലൂടെ ബാഴ്‌സലോണ ലീ​ഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഫെമിൻ ലോപസ്, റഫീഞ്ഞ, റോബർട്ട് ലെവൻഡോസ്‌കി എന്നിവരുടെ ഇരട്ട ഗോളുകളാണ് ബാഴ്‌സയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രം നേടിയ ബാഴ്‌സ, രണ്ടാം പകുതിയിൽ വലൻസിയയുടെ വലയിലേക്ക് അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്. 29-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഫെമിൻ ലോപസ്, 56-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. റഫീഞ്ഞ 53, 66 മിനിറ്റുകളിലാണ് വല ചലിപ്പിച്ചത്. ലെവൻഡോസ്‌കി 76, 86 മിനിറ്റുകളിലായിരുന്നു ഗോളുകൾ നേടിയത്.

മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. വിയ്യാറയലിനെ 2-0 ന് പരാജയപ്പെടുത്തിയാണ് അവർ സീസണിലെ ആദ്യ വിജയത്തിന്റെ രുചിയറിഞ്ഞത്. പാബ്ലോ ബറിയോസ്, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി ഗോളുകൾ നേടിയത്.

Tags:    

Similar News