സ്പാനിഷ് ലാ ലി​ഗയിൽ തോൽവിയറിയാതെ ബാഴ്‌സലോണ; ഗെറ്റാഫയെ തകർത്തത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ഫെറാന്‍ ടോറസിന് ഇരട്ട ഗോള്‍

Update: 2025-09-22 06:02 GMT

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ ഗെറ്റാഫയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളും ഡാനി ഓൾമോയുടെ ഒരു ഗോളുമാണ് ബാഴ്‌സയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ലീഗ് ടേബിളിൽ ബാർസിലോണ രണ്ടാം സ്ഥാനത്താണ്. ഒന്നാമതുള്ള റയലിനേക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ബാഴ്സലോണ.

15-ാം മിനിറ്റിൽ ടോറസ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്‌സ, 34-ാം മിനിറ്റിൽ ടോറസ് തന്നെ വീണ്ടും വല കുലുക്കിയതോടെ ആദ്യ പകുതിയിൽ രണ്ട് പൂജ്യത്തിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ ഡാനി ഓൾമോ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ ബാഴ്‌സലോണ 13 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 15 പോയിന്റുള്ള റയൽ മാഡ്രിഡാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തിൽ, അത്‌ലറ്റിക്കോ മാഡ്രിഡിനെ മയ്യോർക്ക 1-1ന് സമനിലയിൽ തളച്ചു. 72-ാം മിനിറ്റിൽ അലക്‌സാണ്ടർ സൊർലോത് ചുവപ്പ് കാർഡ് കണ്ടത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായി. 79-ാം മിനിറ്റിൽ കോണർ ഗല്ലഘർ നേടിയ ഗോളിൽ അത്‌ലറ്റിക്കോ മുന്നിലെത്തിയെങ്കിലും, 85-ാം മിനിറ്റിൽ മുരിഖി നേടിയ ഗോളിലൂടെ മയ്യോർക്ക സമനില പിടിക്കുകയായിരുന്നു.+

Tags:    

Similar News