മൂന്ന് താരങ്ങൾക്ക് അർധശതകം; ഇന്ത്യൻ വനിതകൾ ഉയർത്തിയ വിജയലക്ഷ്യം മറികടന്നത് 35 പന്തുകൾ ബാക്കി നിൽക്കെ; തകർപ്പൻ ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഓസ്ട്രേലിയ

Update: 2025-09-15 09:57 GMT

മു​ല്ല​ൻ​പു​ർ: വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഓസ്ട്രേലിയ​ക്കെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്റെ ക​ന​ത്ത തോ​ൽ​വി. മു​ല്ല​ൻ​പു​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് അ​വ​ത​രി​പ്പി​ച്ച ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 281 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​യി​ൽ 44.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ഓസ്ട്രേലിയ വി​ജ​യം സ്വ​ന്ത​മാ​ക്കി. 35 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്ട്രേലിയ ലക്ഷ്യം മറികടന്നത്. ആദ്യ മത്സരത്തിലെ ജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ മുന്നിലെത്തി.

219 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു. ക്യാപ്റ്റൻ അലിസ ഹീലി (10) റണ്ണൗട്ടായെങ്കിലും ഓസ്ട്രേലിയക്കാ​യി ഓ​പ​ണ​ർ ഫോബ് ലിച്ച്ഫീൽഡ് 88 റ​ൺ​സെ​ടു​ത്ത് തി​ള​ങ്ങി. ബെ​ത്ത് മൂ​ണി (77*) അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ് (54*) അ​ർ​ധ​ശ​ത​ക​വു​മാ​യി ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു.

ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നിരയിൽ പ്രതിക റാ​വ​ലും (64) സ്മൃ​തി മ​ന്ദാ​ന​യും (58) ഹ​ർ​ലീ​ൻ ഡി​യോ​ളും (54) അ​ർ​ധ​ശ​ത​ക​ങ്ങ​ൾ നേ​ടി​യെ​ങ്കി​ലും ടീ​മി​നെ ജ​യി​പ്പി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞില്ല. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ള്ള ഈ ​പ​ര​മ്പ​ര​യി​ൽ ഓസ്ട്രേലിയ മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സെ​പ്റ്റം​ബ​ർ 17ന് ​മു​ല്ല​ൻ​പു​രി​ലും അ​വ​സാ​ന മ​ത്സ​രം 20ന് ​ന്യൂ​ഡ​ൽ​ഹി​യി​ലും ന​ട​ക്കും.  

Tags:    

Similar News