ക്യാപ്റ്റനായി സ്മിത്ത്; കമ്മിന്‍സിന് വിശ്രമം; സര്‍പ്രൈസുകളുമായി ഒസീസ്; ലങ്കന്‍ പര്യടനത്തിനുള്ള ഒസീസ് ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ മുന്‍ നായകന് സ്റ്റീവ് സ്മിത്ത് നയിക്കും. സ്ഥിരം നായകന് പാറ്റ് കമ്മിന്‍സിനു വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപനം. പരിക്കിന്റെ അസ്വസ്ഥകളെ തുടര്‍ന്നാണ് കമ്മിന്‍സ് പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിലെ പരമ്പരയില്‍ ഓസീസ് കളിക്കുന്നത്. ഈ മാസം 29 മുതലാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഓസീസിനു വേവലാതികളില്ലാതെ കളിക്കാനുള്ള അവസരമാണ്.
ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ കൂപ്പര്‍ കോണോലിക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും അവസരം കിട്ടിയിട്ടും തിളങ്ങാതിരുന്ന ഓപ്പണര്‍ നതാന്‍ മക്സ്വീനിയെ തിരികെ വിളിച്ചു. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ അവസാന രണ്ട് ടെസ്റ്റുകളില്‍ നിന്നു താരത്തെ ഒഴിവാക്കിയിരുന്നു. സ്പിന്നര്‍മാരായ മാറ്റ് കുനമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല.
ഓസ്ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കൂപ്പര്‍ കോണോലി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന് ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുനമാന്‍, മര്‍നസ് ലാബുഷെയ്ന്, നതാന്‍ ലിയോണ്‍, നതാന്‍ മക്സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യു വെബ്സ്റ്റര്‍.