ധോണിയുടെ മാതാപിതാക്കളും കുടുംബവും ചെപ്പോക്കില്‍ കളി കാണാനെത്തി; ധോണി ഇന്ന് ഐപിഎല്ലില്‍ നിന്നു വിരമിക്കുമോ? അഭ്യൂഹങ്ങള്‍ പരക്കുന്നു

ധോണി ഇന്ന് ഐപിഎല്ലില്‍ നിന്നു വിരമിക്കുമോ എന്ന് അഭ്യൂഹങ്ങള്‍

Update: 2025-04-05 13:01 GMT

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കുമോ? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഇന്നത്തെ മത്സരം താരത്തിന്റെ അവസാന ഐപിഎല്‍ മത്സരമാകുമോ? ക്രിക്കറ്റ് ലോകത്ത് ഇത്തരം ചോദ്യങ്ങള്‍ ഉയരുകയാണ്.

മത്സരം നടക്കുന്ന ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടെ മാതാപിതാക്കളും ഭാര്യയും സന്നിധരായിരുന്നു. സാധാരണ താരത്തിന്റെ മാതാപിതാക്കള്‍ മത്സരം കാണാനെത്താറില്ല. ധോണി അരങ്ങേറിയ മത്സരത്തിന് ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സൂപ്പര്‍ കിങ്‌സ് മത്സരം കാണാനെത്തുന്നത്.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ വിരമിക്കലായി ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ താരം ഉടനൊന്നും വിരമിക്കില്ലെന്നും അങ്ങനെയൊരു സൂചനയും താരം നല്‍കിയിട്ടില്ലെന്നും വാദിക്കുന്ന ആരാധകര്‍ ഉണ്ട്. ധോണിയുടെ അച്ഛന്‍, അമ്മ, ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരാണ് മത്സരം കാണാനെത്തിയത്.

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 184 റണ്‍സ് വിജയലക്ഷ്യംമാണ് ഉള്ളത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡല്‍ഹി ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. 51 പന്തില്‍ നിന്നും ആര് ഫോറും മൂന്ന് സിക്‌സറുമടിച്ച് 77 റണ്‍സ് നേടിയ കെ.എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങ് പത്ത് ഓവറില്‍ മൂന്ന് വിക്കറ്റിന് 70 എന്ന നിലയിലാണ്.

Tags:    

Similar News