'അവന്‍ കാണിച്ച ഫോം അവശ്വസനീയം; ടീമില്‍ എടുക്കേണ്ടതാണ്; എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ഉണ്ടാകാന്‍ സാധ്യതയില്ല'; മലയാളി താരത്തെ കുറിച്ച് ദിനേശ് കാര്‍ത്തിക്

Update: 2025-01-17 13:34 GMT

2025-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി കരുണ് നായരെ കുറിച്ച് വന്‍ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക്. വിദര്‍ഭയ്ക്ക് വേണ്ടി കളിക്കുന്ന നായര്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ അവിശ്വസനീയമായ ഫോമിലാണ്, എന്നാല്‍ വരാനിരിക്കുന്ന ഐസിസി ഇവന്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ താരത്തിന് സാധിക്കില്ല എന്നാണ് കരുതപ്പെടുന്നത്.

എന്നിരുന്നാലും, വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാണിച്ചെങ്കിലും ഫോമിലുള്ള ബാറ്റര്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടില്ലെന്ന് കാര്‍ത്തിക്ക് വിശ്വസിക്കുന്നു. ''കരുണ്‍ നായര്‍, അവന്‍ കാണിച്ച ഫോം അവിശ്വസനമായിരുന്നു. മായങ്ക് അഗര്‍വാള്‍ നല്ല ഫോമിലാണ്. പക്ഷേ, ഇന്ത്യന്‍ ഏകദിന ടീമില്‍ ഇനി മാറ്റങ്ങള്‍ക്ക് സാധ്യത ഇല്ല. ഈ ടീം ഇപ്പോള്‍ സെറ്റ് ആണ് ''മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പറഞ്ഞു.

ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 752 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ 752 റണ്‍സാണ് കരുണിന്റെ സമ്പാദ്യം. മാത്രമല്ല, ഇതുവരെ ഒരു തവണ മാത്രമാണ് അദ്ദേഹം പുറത്തായത് കൂടാതെ അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കെതിരായ സെമിയില്‍ വെറും 44 പന്തില്‍ പുറത്താകാതെ 88 റണ്‍സ് നേടിയ അദ്ദേഹം നാളെ നടക്കുന്ന ഫൈനലില്‍ കര്‍ണാടകയെ നേരിടാന്‍ വിദര്‍ഭയെ എത്തിച്ചു ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

'' ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം കിട്ടാനുള്ള ടീമിന്റെ ചര്‍ച്ചകളില്‍ അയാള്‍ ഭാഗമായേക്കാം. അയാള്‍ പ്രശംസ നേടിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ ഇങ്ങനെ ഉള്ള പ്രകടനം നടത്തിയാല്‍ അവന് തീര്‍ച്ചയായിട്ടും ഇടം നേടാം.'' അദ്ദേഹം പറഞ്ഞു. ടീം സെലക്ഷന്‍ പൂര്‍ത്തിയായി. പ്രഖ്യാപനം നാളെ ഉണ്ടാകും.

Similar News