ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് വേണമെന്ന് ഗംഭീര്‍; പറ്റില്ലെന്ന് സെലക്ടര്‍മാര്‍: ഇന്ത്യന്‍ തോല്‍വിക്ക് കാരണം സെലക്ടര്‍മാരുടെ പിടിവാശിയോ? ഇന്ത്യന്‍ ടീമില്‍ അടി തുടങ്ങിയോ?

Update: 2025-01-01 07:04 GMT

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയമായുള്ള ബോര്‍ഡല്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വലിയ തോല്‍വിയാണ് കഴിഞ്ഞ മത്സരത്തില്‍ നേരിടേണ്ടി വന്നത്. സമനിലയില്‍ അവസാനിക്കുമെന്ന കരുതിയ മത്സരത്തില്‍ അനാവശ്യ ഷോട്ടുകള്‍ നല്‍കി സീനിയര്‍ താരങ്ങള്‍ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. വലറ്റത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.

അടുത്ത മത്സരത്തിലും പരാജയപ്പെടുകയാണെങ്കില്‍ കോച്ചായ ഗംഭീറിന്റെ സ്ഥാനവും തുലാസിലാകാന്‍ ആകും സാധ്യത. ടീമിന്റെ സെലക്ഷന്‍ കാര്യങ്ങളില്‍ അത്ര സജീവമായിട്ടല്ല ഗംഭീര്‍ ഇടപെടുന്നത്. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഇപ്പോര്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്നാല്‍ സെലക്ടര്‍മാര്‍ ഇത് തള്ളിയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ് ബോളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് പൂജാര. പല മാച്ചില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീര്‍ പൂജാരയെ ടീമിലേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ സെലക്ടര്‍മാര്‍ വിട്ട് നല്‍കിയില്ല.

തോല്‍വിയുടെ വക്കില്‍ നിന്നു പോലും പുജാരയുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ടീമിനു സമനിലകളും നേടിത്തന്നിരുന്നു. അതിനാല്‍ തന്നെ ഈ പര്യടനത്തില്‍ പുജാരയുടെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്നും ഗംഭീര്‍ കണക്കുകൂട്ടിയിരുന്നു. 2023ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രലിയക്കെതിരേയാണ് പുജാര അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യ തോറ്റതോടെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ പിന്നീടൊരിക്കലും ടെസ്റ്റിലേക്കു തിരികെ വിളിക്കാനും ഇന്ത്യ തയ്യാറായില്ല.

ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ട്പ്പോഴും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ച പുജാര അവിടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 2020-21ലെ ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് പുജാര. 2018-19ലെ പര്യടനത്തില്‍ 74.42 എന്ന ഗംഭീര ശരാശരിയില്‍ 521 റണ്‍സും അദ്ദേഹം വാരിക്കൂട്ടിയിരുന്നു.

ഗംഭീറിനു കീഴില്‍ രണ്ടു ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ ബംഗ്ലാദേശിനെ 2-0നു തോല്‍പ്പിച്ചെങ്കിലും ന്യൂസിലാന്‍ഡിനോടു 0-3നു നാണംകെട്ടു. ഇപ്പോള്‍ ഓസ്ട്രേലിയയുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-2നു പിന്നിലുമാണ്. ഇന്ത്യയുടെ ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകളും ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.

Tags:    

Similar News