രണ്ടാം ഇന്നിങ്ങ്സില്‍ ബേസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിച്ച് ഇന്ത്യ; അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ജയ്സ്വാളും; രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ്; രണ്ടാം ദിനം ഇന്ത്യ 2 ന് 75
ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ്
ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 52 റണ്‍സിന്റെ ലീഡ്.രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയിലാണ്.51 റണ്‍സുമായി ജയ്സ്വാളും 4 റണ്‍സുമായി നൈറ്റ്വാച്ചുമാന്‍ ആകാശ്ദീപുമാണ് ക്രീസില്‍.7റണ്‍സെടുത്ത കെഎല്‍ രാഹുല്‍ 11 റണ്‍സെടുത്ത സായി സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.ആതിഥേയരെ 247 റണ്‍സിന് ഓള്‍ഔട്ടാക്കി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 247 റണ്‍സിനാണ് ഇന്ത്യ പുറത്താക്കിയത്.23 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുണ്ടായത്.
മറുപടിബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 23 റണ്‍സിന്റെ ലീഡുണ്ട്. കെ.എല്‍. രാഹുലിന്റെ(7) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്സ്വാളും(38) സായ് സുദര്‍ശനുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 224 റണ്‍സിന് പുറത്തായിരുന്നു. കരുണ്‍ നായര്‍ ഒഴികെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുണ്‍ 57 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റെടുത്തു. പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലായതിനാല്‍ ഗില്ലിനും സംഘത്തിനും അതിനിര്‍ണായകമാണ് ഓവല്‍ ടെസ്റ്റ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തില്‍ അതിവേഗം സ്‌കോറുയര്‍ത്തി. ടീം ഏഴോവറില്‍ തന്നെ അമ്പതിലെത്തി. പിന്നാലെ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും ഇംഗ്ലണ്ടിനെ നൂറിനടുത്തെത്തിച്ചു. ടീം സ്‌കോര്‍ 92-ല്‍ നില്‍ക്കേയാണ് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തില്‍ 43 റണ്‍സെടുത്ത ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച സാക് ക്രോളിയും പുറത്തായി. 64 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചടിച്ചു. ഒല്ലി പോപ്പ്(22), ജോ റൂട്ട്(29), ജേക്കബ് ബെത്തല്‍(5) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ട് 195-5 എന്ന നിലയിലേക്ക് വീണു. പിന്നാലെ ജാമി സ്മിത്തിനെയും(8) ജാമി ഓവര്‍ട്ടനെയും(0) പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. അതോടെ ആതിഥേയര്‍ 215-7 എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ച ഹാരി ബ്രൂക്കാണ്(53) ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചത്. ഗസ് ആറ്റികിന്‍സണ്‍ 11 റണ്‍സെടുത്ത് പുറത്തായി. 247 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു.
ആറുവിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ കരുണ്‍ നായരെ നഷ്ടമായി. 57 റണ്‍സെടുത്ത കരുണ്‍ നായരെ ജോഷ് ടങ്ക് എല്‍ബിഡബ്യുവില്‍ കുരുക്കി. പിന്നാലെ വാഷിങ്ടണ്‍ സുന്ദറും കൂടാരം കയറി. 26 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ടീം 220-8 എന്ന നിലയിലായി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഡക്കായി മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് 224-ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.
ആദ്യദിനം ആതിഥേയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. യശസ്വി ജയ്സ്വാള്‍(2), കെ.എല്‍.രാഹുല്‍(14), സായ് സുദര്‍ശന്‍(38), ശുഭ്മാന്‍ ഗില്‍(21), രവീന്ദ്ര ജഡേജ(9) ധ്രുവ് ജുറല്‍(19) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്.
അവസാനമത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ആന്‍ഡേഴ്‌സന്‍-തെണ്ടുല്‍ക്കര്‍ ട്രോഫി ആതിഥേയര്‍ക്ക് സ്വന്തമാക്കാം.ഇന്ത്യ ജയിച്ചാല്‍ 2-2ന് തുല്യതവരും.അപ്പോള്‍ കിരീടം ആര്‍ക്കെന്നകാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.പരമ്പര സമനിലയായാല്‍ മുന്‍വര്‍ഷത്തെ ജേതാക്കള്‍ കിരീടം കൈവശംവെക്കുകയാണ് ചട്ടം. 2021-ല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയിലായിരുന്നു. എന്നാല്‍, 2019-ല്‍ ഇംഗ്ലണ്ട് 4-1ന് ഇന്ത്യയെ തോല്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇംഗ്ലണ്ടിനാണ് കിരീടം ലഭിക്കേണ്ടത്. എന്നാലത് പട്ടൗഡി ട്രോഫിയായിരുന്നു. ഇത്തവണമുതല്‍ പേരുമാറ്റിയാണ് കിരീടം നല്‍കുന്നത്. അതുകൊണ്ട് ചട്ടം പ്രാവര്‍ത്തികമാകുമോയെന്ന് ഉറപ്പില്ല. രണ്ടുടീമുകള്‍ക്കുമായി കിരീടം പങ്കുവെക്കാനാണ് സാധ്യത കൂടുതല്‍.