ഇന്ത്യക്ക് വിജയലക്ഷ്യം 340; ആദ്യ സെക്ഷനില്‍ കാലിടറി ഇന്ത്യ; മൂന്ന് വിക്കറ്റുകള്‍ നഷ്ടം: ജയ്‌സ്വാളും പന്തും ക്രീസില്‍

Update: 2024-12-30 03:11 GMT

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ഓസീസ് മുന്നോട്ടുവെച്ച 340 റണ്‍സ് വിജയലക്ഷ്യം തേടി രണ്ടാമിന്നിങ്സ് ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യയ്ക്ക് 33 റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ മോശം ഫോം തുടരുകയാണ്. 40 പന്തില്‍ ഒമ്പതു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. തേഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷ് പിടികൂടുകയായിരുന്നു.

തൊട്ടുപിന്നാലെ റണ്‍സെടുക്കുന്നതിനു മുമ്പെ കെ എല്‍ രാഹുലിനെയും കമ്മിന്‍സ് പുറത്താക്കി. രാഹുലിനെ ഖവാജയുടെ കൈകളിലെത്തിച്ചാണ് കമ്മിന്‍സ് ഇന്ത്യയെ ഞെട്ടിച്ചത്. തുടര്‍ന്നെത്തിയ വിരാട് കോഹ് ലി കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ 29 പന്തില്‍ അഞ്ചു റണ്‍സെടുത്ത കോഹ് ലിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഖവാജയാണ് കോഹ്ലിയെയും പിടികൂടിയത്.

ഒമ്പതിന് 228 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 234ന് എല്ലാവരും പുറത്തായി. നതാന്‍ ലിയോണിന്റെ (41) വിക്കറ്റാണ് ഓസീസിന് ഇന്ന് നഷ്ടമായത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ ലിയോണ്‍ ബൗള്‍ഡാവുകയായിരുന്നു. സ്‌കോട്ട് ബോളണ്ട് (15) പുറത്താവാതെ നിന്നു. ഇതോടെ ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. വേ?ഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന ബഹുമതിയും ബുംറ കരസ്ഥമാക്കി. മുഹമ്മദ് സിറാജിന് മൂന്ന് വിക്കറ്റുണ്ട്.

Tags:    

Similar News