ചെന്നൈയോട് വിടപറഞ്ഞ് ഡ്വെയ്ൻ ബ്രാവോ; വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തെ മെൻ്ററായി നിയമിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊൽക്കത്ത: 2025 സീസണ് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മെൻ്ററായി നിയമിച്ചു. നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കെകെആറിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും ഗൗതം ഗംഭീറിന് ഒഴിഞ്ഞിരുന്നു. കഴിഞ്ഞ സീസൺ വരെ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിംഗ് കോച്ചായായിരുന്നു വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം.
2024 സെപ്തംബർ 27 ന് ഡ്വെയ്ൻ ബ്രാവോ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെണ് പ്രഖ്യാപനം വന്നത്. ടി20 ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായ് ബ്രാവോ 582 മത്സരങ്ങളിൽ നിന്ന് 631 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
2024ലെ കരീബിയൻ പ്രീമിയർ ലീഗിലാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. ഈ ലീഗിൽ നൈറ്റ് റൈഡേഴ്‌സിന്റെ തന്നെ ഫ്രാഞ്ചൈസിയായ ട്രിൻബാഗോയുടെ ക്യാപ്റ്റൻ കൂടിയായിരുന്നു ബ്രാവോ. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് 2017, 2018 വർഷങ്ങളിൽ തുടർച്ചയായി സിപിഎൽ കിരീടങ്ങളിലേക്ക് നയിച്ച ബ്രാവോ സെൻ്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിനെ 2021 ലെ അവരുടെ കന്നി സിപിഎൽ കിരീടവും നേടിക്കൊടുത്തു.
2021-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും പരിശീലക വേഷങ്ങളിലുമായി താരം നിറഞ്ഞു നിന്നിരുന്നു.
ഈ വർഷം നടന്ന വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ടി 20 ലോകകപ്പിൽ അഫ്ഘാനിസ്ഥാന്റെ ബൗളിംഗ് കോച്ചായും താരം സേവനമനുഷ്ഠിച്ചിരുന്നു. സെമി ഫൈനൽ വരെ എത്തിയിരുന്ന ടീം ലോകക്കപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.