ധോണി സമ്മാനിച്ച ബാറ്റുമായി യുസവി ഡ്രെസ്സിങ് റൂമിലേക്ക്; നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്സി; അടിച്ചുകളിക്കാന്‍; ഇംപാക്ട് സബ്‌സിറ്റിയൂട്ടായ നിനക്ക് ഇതെന്തിനെന്ന് വീണ്ടും ട്രോള്‍
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചഹലിന് തന്റെ ബാറ്റ് സമ്മാനമായി നല്‍കി. അതിലൊന്നായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണി പഞ്ചാബ് കിങ്‌സിന്റെ താരം യുസ്വേന്ദ്ര ചഹലിന് ബാറ്റ് സമ്മാനിച്ചതും അതിനെ തുടര്‍ന്നുള്ള ഡ്രസ്സിങ് റൂം സംവാദവും. പഞ്ചാബ് കിങ്‌സ് പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാന വീഡിയോകളിലൊന്നായി മാറിക്കഴിഞ്ഞു.
നിനക്കെന്തിനാണ് ഈ ബാറ്റ് എന്ന് മാക്സ്വെല്‍ ചോദിക്കുമ്പോള്‍ അടിച്ചുകളിക്കാന്‍ എന്ന് പറയുന്ന ചഹലിനോട് അതിന് നീ ഇത് വരെ ഈ സീസണില്‍ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ലലോ എന്നും ഇനിയും നിന്നെ ഇംപാക്ട് സബ്‌സിറ്റിയൂട്ട് ആയിട്ടാവും ടീം കളിപ്പിക്കുക എന്നും മാക്‌സി തമാശപൂര്‍വം പറയുന്നുണ്ട്. സമീപത്തുണ്ടായിരുന്ന യുവതാരം പ്രിയാന്‍ഷ് ആര്യയും ചഹലിനെ ട്രോളി. ഹരിയാനയില്‍ നിന്നുള്ള ഒരു താരം ഉറപ്പായും ആ ബാറ്റ് സ്വന്തമാക്കുമെന്നായിരുന്നു പ്രിയാന്‍ഷിന്റെ വാക്കുകള്‍. ഹരിയാന താരമാണ് പ്രിയാന്‍ഷ്.
അതേസമയം സീസണില്‍ ഇതുവരെ ഒരു പന്ത് പോലും നേരിടാന്‍ ചഹലിനായിരുന്നില്ല. എല്ലാ മത്സരങ്ങളിലും ചഹലിനെ ഇംപാക്ട് പ്ലെയറായാണ് പഞ്ചാബ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയായിരുന്നു ചഹലിന് അരങ്ങേറ്റ മത്സരത്തില്‍ ക്യാപ് നല്‍കിയത്. ഇന്നത്തെ ചെന്നൈ-പഞ്ചാബ് മത്സരത്തിന് മുന്നോടിയായാണ് ഇരുവരും കണ്ടുമുട്ടിയത്. ഐപിഎല്‍ 2025 സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ചഹല്‍ ഒമ്പത് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.