ലേലം മുതല്‍ ചെന്നൈ നേരിട്ടത് വലിയ പ്രതിസന്ധി; മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാന്‍ സാധിച്ചില്ല; തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; വീഴ്ച സമ്മതിച്ച് ചെന്നൈ പരിശീലകന്‍

Update: 2025-04-26 11:24 GMT

ഐപിഎല്‍ 2025 സീസണിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി. നിരാശജനകമായ പ്രകടനങ്ങള്‍ക്കു പരിശീലകനെന്ന നിലയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. സ്ഥിരതയില്ലായ്മയും പരിക്കുകളും തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നതില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ലേലത്തില്‍ പ്രതീക്ഷിച്ച പോലെ യുവതാരങ്ങളെ ടീമിലെത്തിക്കാനാകാതെ ചെന്നൈയുടെ തുടക്കം തന്നെ ബുദ്ധിമുട്ടിലായിരുന്നെന്നും ഫ്ലെമിംഗ് ചൂണ്ടിക്കാട്ടി. ഇന്നലത്തെ മത്സരത്തില്‍ മൂന്ന് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിരുന്നത്. ജാമി ഓവര്‍ട്ടണിന് പകരം സാം കരന്‍, രച്ചിന്‍ രവീന്ദ്രയ്ക്ക് പകരം ഡെവാള്‍ഡ് ബ്രെവിസ്, വിജയ് ശങ്കറിന് പകരം ദീപക് ഹൂഡ എന്നിവര്‍ ടീമിലെത്തി. ഇതിനകം ടീമിലെ 25 കളിക്കാരില്‍ 21 പേരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സിഎസ്‌കെ, ഒമ്പത് മത്സരങ്ങള്‍ക്ക് ശേഷവും വിജയകരമായ ഒരു കോമ്പിനേഷന്‍ തിരയുകയാണ്. ഏഴ് തോല്‍വികളോടെ സിഎസ്‌കെ ഇപ്പോള്‍ ഐപിഎല്‍ 2025 ലെ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ഏതാണ്ട് പുറത്തായി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ മൂന്ന് മാറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം അനുകൂലമായില്ല. ഡെവാള്‍ഡ് ബ്രേവിസ് (42), ആയുഷ് (30) എന്നിവരുടെ മികച്ച ശ്രമങ്ങള്‍ പിടിച്ചുനിര്‍ത്താനായില്ല. 154 റണ്‍സിന്റെ ലക്ഷ്യം ഹൈദരാബാദ് നാല് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഹര്‍ഷല്‍ പട്ടേലിന്റെ മികവോടെ (4/28) ഹൈദരാബാദ് ബൗളിംഗ് തുരുത്തുനിന്നു. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

Tags:    

Similar News