വൈഭവ് സൂര്യവംശിയെ കെട്ടിപ്പിടിക്കുന്ന ചിത്രം; മോര്‍ഫ് ചെയ്തതാണെന്ന് പ്രീതി സിന്റ; ചിത്രം കണ്ട് ഞെട്ടിപ്പോയെന്ന് താരം; ഇത്തരം കാര്യങ്ങള്‍ പോലും വാര്‍ത്തയാക്കുന്നു; തുറന്നടിച്ച് പ്രീതി സിന്റ
മുംബൈ: രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയുമായി ബോളിവുഡ് താരം പ്രീതി സിന്റ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വെറും വ്യാജമെന്ന് നടിയും പഞ്ചാബ് കിംഗ്‌സിന്റെ സഹഉടമയുമായ പ്രീതി സിന്റ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും ചില വാര്‍ത്താ മാധ്യമങ്ങളിലും പ്രചരിച്ച ചിത്രം ഫോട്ടോഷോപ്പിലൂടെ മോര്‍ഫ് ചെയ്തതാണെന്നും അതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അസത്യമാണെന്നും നടി അറിയിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്-ല്‍ കുറിച്ച കുറിപ്പിലാണ് പ്രീതി സിന്റ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'ഞാന്‍ വൈഭവിനെ കെട്ടിപ്പിടിക്കുന്നതായി പ്രചരിക്കുന്ന ചിത്രം കണ്ടതോടെ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ ഒരിക്കലും അങ്ങനെയൊന്നും ചെയ്തിട്ടില്ല. വിശ്വാസ്യതയുള്ള വാര്‍ത്താ ചാനലുകള്‍ പോലും ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് തീര്‍ത്തും അസ്വകാര്യമാണെന്ന് തോന്നുന്നു,' എന്നാണ് നടിയുടെ പ്രതികരണം.
വൈഭവിനൊപ്പമുള്ള യഥാര്‍ത്ഥ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ജയ്പൂരില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്‌സ് മത്സരശേഷം ഇരുടീമുകളിലേയും താരങ്ങളുമായി പ്രീതിസിന്റ സംസാരിച്ചു. യശസ്വി ജയ്‌സ്വാള്‍, ശശാങ്ക് സിംഗ് എന്നിവരോടൊപ്പം പ്രീതി മൈതാനത്ത് സംസാരിക്കുന്നതും പിന്നീട് വൈഭവിന്റെ അടുത്തേക്ക് ചെന്നു ഹസ്തദാനം ചെയ്ത് ആശംസിച്ചതുമാണ് യഥാര്‍ഥ ദൃശ്യങ്ങളില്‍ കാണുന്നത്.
വൈഭവിനോട് ''ഹായ് പറയാം'' എന്ന് പ്രീതി ചിരിയോടെ മുന്നോട്ട് പോകുകയും അല്‍പസമയം സംസാരിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാര്‍ത്താ പ്രചാരണം നിയന്ത്രിക്കാന്‍ കൂടുതല്‍ കൃത്യതയും ഉത്തരവാദിത്തവുമുള്ള റിപ്പോര്‍ട്ടിംഗ് ആവശ്യമാണ് എന്ന തിരിച്ചറിയലിലേക്ക് സംഭവവികാസം സോഷ്യല്‍ മീഡിയയെ നയിക്കുന്നു.