ഐപിഎല്‍: ഗുജറാത്തിനെതിരെ രാജസ്ഥാന് ടോസ്; ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്നും കളിക്കില്ല; പരാഗ് ക്യാപ്റ്റന്‍; രണ്ട് മാറ്റങ്ങളുമായി റോയല്‍സ്; ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ യുവ താരം യുധ്വീര്‍ സിങ്ങ്
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ടോസ്. ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ കരുത്തരായ ഗുജറാത്തിനെ നേരിടുന്നത്. ഇന്ന് രണ്ടു മാറ്റങ്ങളാണ് രാജസ്ഥാന്‍ വരുത്തിയത്. തുഷാര്‍ ദേശ്പാണ്ഡെയും ഫസല്‍ഹഖ് ഫറൂഖിയും ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രീലങ്കയുടെ മഹീഷ് തീക്ഷണയും ഇന്ത്യയുടെ യുവ താരമായ യുധ്വീര്‍ സിങ്ങും പ്ലേയിങ് ഇലവനിലെത്തി.
പരുക്കിന്റെ പിടിയിലുള്ള സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. അതേസമയം, ഗുജറാത്തില്‍ ഒരു മാറ്റമായാണ് ഇറങ്ങുന്നത്. ടൈറ്റന്‍സിന്റെ പ്ലേയിങ് ഇലവനില്‍ കരീം ജനാത്ത് തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിക്കും. ഓപ്പണിങ് കൂട്ടുകെട്ടില്‍ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ഉണ്ട്. ബാറ്റിങ്ങ് ആരംഭിച്ച് ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടാതെ രണ്ട് ഓവറില്‍ 17 റണ്‍സ് നേടി. സായ് സുദര്‍ശന്‍ ഒന്‍പതും, ഗില്‍ ആറ് റണ്‍സുമായി ക്രീസില്‍ ഉണ്ട്.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുധ്വീര്‍ സിങ്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിങ് ഇലവന്‍: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, ഷാറുഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, കരീം ജനാത്ത്, റാഷിദ് ഖാന്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.