'കപ്പ് അടിക്കണം..'; ബൗളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ പരസ് മാംബ്രേ; മുഖ്യ പരിശീലകനായി മഹേല ജയവര്‍ധനയും; അടിമുടി മാറ്റവുമായി മുംബൈ ഇന്ത്യൻസ്

Update: 2024-10-17 04:28 GMT

മുംബൈ: ഐപിഎൽ മാച്ചിൽ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് കോച്ചായി പരസ് മാംബ്രേയെ നിയമിച്ചതായി റിപ്പോർട്ടുകൾ. നിലവിലെ ബൗളിംഗ് കോച്ച് ലസിത് മലിംഗയ്‌ക്കൊപ്പം മാംബ്രേയും പ്രവര്‍ത്തിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായുള്ള കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് മാംബ്രേ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ച് എത്തുന്നത്.

സ്ഥാനമൊഴിഞ്ഞ മാര്‍ക് ബൗച്ചറിന് പകരം മുഖ്യ പരിശീലകനായി മഹേല ജയവര്‍ധനെയും മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തുകയും ചെയ്തു. 2017 മുതല്‍ 2022 വരെ മുംബൈയുടെ പരിശീലകനായിരുന്നു അദ്ദേഹം. മുംബൈ ജയവര്‍ധനെയ്ക്ക് കീഴില്‍ മൂന്നുതവണ ഐപിഎല്‍ ചമ്പ്യാന്മാർ ആയിട്ടുണ്ട്.

അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക മൂന്ന് താരങ്ങളെ. ടീമിന്റെ മുഖ്യ പരിശീലകനായി ഹേമംഗ് ബദാനിക്കാണ് സാധ്യത കൂടുതല്‍. ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിലനിര്‍ത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇപ്പോഴത്തെ തീരുമാനം.

Tags:    

Similar News