ചെപ്പോക്കിലെ വിജയചരിത്രം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പൊരുതാനുറച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; മാറ്റങ്ങളോടെ ഇരുടീമുകളും നേര്‍ക്കുനേര്‍; നിര്‍ണായക ടോസ് ഗെയ്ക്വാദിന്; ബംഗളുരു ആദ്യം ബാറ്റ് ചെയ്യും
നിര്‍ണായക ടോസ് ഗെയ്ക്വാദിന്; ബംഗളുരു ആദ്യം ബാറ്റ് ചെയ്യും
ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍. നിര്‍ണായക ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങുന്നത്.
ചെപ്പോക്കിലെ വിജയചരിത്രം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പൊരുതാനുറച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; മാറ്റങ്ങളോടെ ഇരുടീമുകളും നേര്‍ക്കുനേര്‍; നിര്‍ണായക ടോസ് ഗെയ്ക്വാദിന്; ബംഗളുരു ആദ്യം ബാറ്റ് ചെയ്യും
കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പതിരാന ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇന്നും പതിരാന പുറത്തിരിക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി. 2008നുശേഷം ചെപ്പോക്കില്‍ ആദ്യ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തേടുന്നത്.
ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ ജയിച്ചാണ് ചെന്നൈയും ആര്‍സിബിയും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: രാഹുല്‍ ത്രിപാഠി, രച്ചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എംഎസ് ധോണി, രവിചന്ദ്രന്‍ അശ്വിന്‍, മതീഷ പതിരാന, നൂര്‍ അഹമ്മദ്.
ആര്‍സിബിയുടെ പ്ലേയിംഗ് ഇലവന്‍: വിരാട് കോഹ്ലി, ഫിലിപ്പ് സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പട്ടീദാര്‍ (സി), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (ഡബ്ല്യു), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.