രണ്ടാം ഇന്നിംഗ്‌സില്‍ ഇനിയും ഇന്ത്യയ്ക്ക് അഞ്ച് മികച്ച ബാറ്റ്‌സ്മാന്മാരുണ്ട്; ഋഷഭ് പന്തും നിതീഷ് കുമാര്‍ റെഡ്ഡിയും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും കൂടാതെ ക്രീസിലുള്ള രാഹുലും; 135 റണ്‍സ് കൂടി നേടാന്‍ ഇന്ത്യയ്ക്കാകുമോ? ലോര്‍ഡ്‌സില്‍ എന്തും സംഭവിക്കാം

Update: 2025-07-13 17:43 GMT

ലണ്ടന്‍: ലോര്‍ഡ്സില്‍ എന്തും സംഭവിക്കാം. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാംദിനം ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ വിജയലക്ഷ്യം 193. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലുവിക്കറ്റിന് 58 റണ്‍സ് എന്ന നിലയിലാണ്. ഇനി ജയിക്കാന്‍ വേണ്ടത് 135 റണ്‍സ്. 33 റണ്‍സുമായി ക്രീസിലുള്ള കെ എല്‍ രാഹുലിലാണ് ഇന്ത്യന്‍ പ്രതീക്ഷ. യശ്വസി ജയ്‌സ്വാള്‍ റണ്‍സെടുക്കാതെ പുറത്തായി. കരുണ്‍ നായര്‍ 14 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 6ന് പുറത്തായി. ആകാശ് ദീപ്(1)ആണ് പുറത്തായ നാലാമത്തെ ഇന്ത്യന്‍ താരം.

രണ്ടാം ഇന്നിങ്‌സില്‍ 62.1 ഓവറില്‍ 192 റണ്‍സില്‍ ആതിഥേയര്‍ പുറത്തായി. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍ നാലുവിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ആകാശ് ദീപും ഓരോ വിക്കറ്റും നേടി. 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇനിയും ഇന്ത്യയ്ക്ക് അഞ്ച് മികച്ച ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റുണ്ട്. ഋഷഭ് പന്തും നിതീഷ് കുമാര്‍ റെഡ്ഡിയും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും. കൂടാതെ ക്രീസിലുള്ള രാഹുലും.

നേരത്തേ ആദ്യ ഇന്നിങ്സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. 11 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകള്‍ വീണത്.

കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നുവിക്കറ്റ് വീഴ്ത്തി.

Tags:    

Similar News