അര്‍ദ്ധ സെഞ്ചുറിയുമായി സിദ്ദുഖല്ല അതാലും അസ്മത്തുല്ല ഒമര്‍സായിയും; തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍; ഹോങ് കോങ്ങിന് 189 വിജയലക്ഷ്യം
അബുദാബി: ഏഷ്യാ കപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോംഗിന് 187 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഓപ്പണര്‍ സിദ്ദുഖല്ല അതാലിന്റെയും അസ്മത്തുല്ല ഒമര്‍സായിയുടെയും അര്‍ദ്ധ സെഞ്ചുറികളുടെ മികവിലാണ് ഹോങ് കോങ്ങിന് മുന്നില്‍ 189 എന്ന വിജയലക്ഷ്യം കുറിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 26 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ ഒരുമിച്ച് നഷ്ടമായി. മറ്റൊരു ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നാലെ എത്തിയ ഇബ്രാഹിം സര്‍ദാന് ഒരു റണ്ണില്‍ വീണു.
അഫ്ഗാന് വേണ്ടി സെദിഖുള്ള അതല്‍ (52 പന്തില്‍ 73) മികച്ച പ്രകടനം പുറത്തെടുത്തു. 21 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്ത അസ്മതുള്ള ഒമര്‍സായാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് നബിയാണ് (26 പന്തില്‍ 33) രണ്ടക്കം കണ്ട് മറ്റൊരു താരം. ഹോങ്കിംഗിന് വേണ്ടി ആയുഷ് ശുക്ല, കിഞ്ചിത് ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അതല്‍ - നബി സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ നബി മടങ്ങി. തുടര്‍ന്നെത്തിയ ഗുല്‍ബാദിന്‍ നെയ്ബിന് (5) തിളങ്ങാനായില്ല. എന്നാല്‍ ഒമര്‍സായിയുടെ അതിവേഗ ഇന്നിംഗ്സ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അതല്‍ - ഒമര്‍സായ് സഖ്യം 82 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അഞ്ച് സിക്സും രണ്ട് ഫോറും നേടിയ ഒമര്‍സായ് 19-ാം ഓവറില്‍ മടങ്ങി. അവസാന ഓവറില്‍ കരിം ജനാതിന്റെ (2) വിക്കറ്റും അഫ്ഗാന് നഷ്ടമായി. റാഷിദ് ഖാന്‍ (3) അടലിനൊപ്പം പുറത്താവാതെ നിന്നു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അതലന്റെ ഇന്നിംഗ്സ്.
അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, എ എം ഗസന്‍ഫര്‍, ഫസല്‍ഹഖ് ഫാറൂഖി.
ഹോങ്കംഗ്: സീഷന്‍ അലി (വിക്കറ്റ് കീപ്പര്‍), ബാബര്‍ ഹയാത്ത്, അന്‍ഷുമാന്‍ റാത്ത്, കല്‍ഹന്‍ ചല്ലു, നിസാക്കത്ത് ഖാന്‍, ഐസാസ് ഖാന്‍, കിഞ്ചിത് ഷാ, യാസിം മുര്‍താസ (ക്യാപ്റ്റന്‍), ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍, എഹ്‌സാന്‍ ഖാന്‍.