ഈര്‍പ്പം നിറഞ്ഞ പിച്ച്; മഞ്ഞുവീഴ്ചയുണ്ടാകാനും സാധ്യത; യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു; ഫിനിഷറായി സഞ്ജു സാംസണും; ആവേശത്തില്‍ ആരാധകര്‍

Update: 2025-09-10 14:24 GMT

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആതിഥേയരായ യുഎഇ ആദ്യം ബാറ്റ് ചെയ്യും. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണറാകുമ്പോള്‍ മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിന് ഇടം നല്‍കിയിരിക്കുന്നത്.

ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബൗളിങ് തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

യുഎഇ പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് സുഹൈബ്, മുഹമ്മദ് വസീം (ക്യാപ്റ്റന്‍), ആസിഫ് ഖാന്‍, അലിഷാന്‍ ഷറഫു, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ധ്രുവ് പരാശര്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, മുഹമ്മദ് റോഹിദ്, ജുനൈദ് സിദ്ദിഖ്, സിമ്രാന്‍ജീത് സിംഗ്

Similar News