ഇംഗ്ലണ്ട് - ഇന്ത്യാ നാലാം ടെസ്റ്റിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന് അവഹേളനം; പാക്കിസ്ഥാന്‍ ടീം ജഴ്‌സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കാഷെയര്‍
ഇംഗ്ലണ്ട് - ഇന്ത്യാ നാലാം ടെസ്റ്റിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന് അവഹേളനം
മാഞ്ചസ്റ്റര്‍: ബ്രിട്ടനിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് കാണാന്‍ എത്തിയ ഒരു ആരാധകനോട് അവര്‍ ധരിച്ചിരുന്ന പാക്കിസ്ഥാന്‍ ഷര്‍ട്ട് മറയ്ക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട്് ലങ്കാഷെയര്‍. പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ ഫാറൂഖ് നാസര്‍ എന്ന് പേരുള്ള ആരാധകന്‍, ഗ്രൗണ്ടിലെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ തന്നോട് പാക്കിസ്ഥാന്‍ ഷര്‍ട്ട് മറയ്ക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.
പാകിസ്ഥാന്റെ പരമ്പരാഗത പച്ച ലിമിറ്റഡ് ഓവര്‍ കിറ്റിന്റെ പകര്‍പ്പായ ഷര്‍ട്ട് മൂടി വെയ്ക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു എന്നാണ്
ഇയാളുടെ പരാതി. ലങ്കാഷെയറിനായി ജോലി ചെയ്യുന്നതായി സ്വയം പരിചയപ്പെടുത്തിയ സുരക്ഷാ ഗാര്‍ഡ് ഫറൂഖ് നാസറിനോട് താങ്കള്‍ക്ക് ആ ഷര്‍ട്ട് മറയ്ക്കാന്‍ കഴിയുമോ എന്ന് കണ്‍ട്രോള്‍ തന്നോട് ചോദിച്ചു എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇക്കാര്യം എഴുതിത്തരണമെന്നും അവര്‍ ആവശ്യപ്പെട്ടതായി നാസര്‍ പറയുന്നു.
അതിനിടെ ഒരു സ്റ്റ്യൂവാര്‍ഡ് ഈ ഷര്‍ട്ട് ദേശീയതയുടെ ഭാഗമായിരിക്കും എന്നും പറയുന്നതായി കേള്‍ക്കാം. ഷര്‍ട്ട് മറച്ചു വെയ്ക്കാന്‍ സുരക്ഷാ ഗാര്‍ഡ് പല തവണ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായി കാണാം. തുടര്‍ന്്ന ഫറൂഖ് നാസര്‍ പ്രകോപിതനാകുകയാണ്. ഒടുവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവിടെ ബഹളം ഉണ്ടാക്കരുത് എന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷര്‍ട്ട് മറയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത നാസര്‍ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യാ-പാക്കിസ്ഥാന്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ക്രിക്കറ്റ് മേഖലയിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിരുന്നു.
2012-13 മുതല്‍ ഇരു ടീമുകളും ഒരു ദ്വിരാഷ്ട്ര പരമ്പരയും കളിച്ചിട്ടില്ല, 2007-08 മുതല്‍ ടെസ്റ്റ് ക്രിക്കറ്റും കളിച്ചിട്ടില്ല. ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി പരിപാടികളിലെ ഇവരുടെ പങ്കാളിത്തവും അടുത്തിടെ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. മല്‍സരത്തിന്റെ ഏത് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്ന കാര്യം ഇനിയും വ്യക്തമല്ല. ഇതിനെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് ലങ്കാഷയര്‍ വ്യക്തമാക്കുന്നത്. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയുമായുള്ള ബന്ധം മെച്ചെപ്പടുത്തുന്നതിനെക്കുറിച്ച് ലങ്കാഷെയര്‍ പരസ്യമായി തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.