മകന്‍ സ്റ്റാറിയിട്ടും ആ ജോലി അദ്ദേഹം വേണ്ടെന്ന് വെച്ചില്ല; എല്‍പിജി സിലിണ്ടര്‍ വിതരണ ജോലി ചെയ്യുന്ന അച്ഛന് ബൈക്ക് സമ്മാനിച്ച് റിങ്കു; നല്‍കിയത് 5.24 ലക്ഷം രൂപ വിലയുള്ള കാവാസാക്കിയുടെ നിഞ്ച 400 സ്പോര്‍ട്സ് ബൈക്ക്

Update: 2025-01-20 15:01 GMT

വളരെയധികം കഷ്ടപാടുകള്‍ സഹിച്ച് വലിയ നിലയില്‍ ഉയര്‍ന്ന് വന്ന ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ താരം റിങ്കു സിങ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് റിങ്കു സിങ് തന്റെ കരിയര്‍ കെട്ടിപൊക്കിയത്. എല്‍പിജി സിലണ്ടര്‍ വിറ്റാണ് റിങ്കു സിങ്ങിന്റെ അച്ഛന്‍ കുടുംബം നോക്കിയിരുന്നത്. മകന്‍ പ്രശസ്തിയില്‍ എത്തിയിട്ടും ആ ജോലി അദ്ദേഹം വേണ്ടെന്ന് വെച്ചില്ല.

ഇപ്പോള്‍ പിതാവിന് ഒരു സൂപ്പര്‍ ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് റിങ്കു. സമാജ് വാദി പാര്‍ട്ടി എം.പി. പ്രിയ സരോജുമായി റിങ്കു സിങ്ങിന്റെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരം അച്ഛന് നല്‍കിയ പുതിയ സമ്മാനവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കാവാസാക്കിയുടെ നിഞ്ച 400 സ്പോര്‍ട്സ് ബൈക്കാണ് റിങ്കു സിങ് അച്ഛന് സമ്മാനിച്ചത്. ഏകദേശം 5.24 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. മകന്‍ സമ്മാനിച്ച ബൈക്കില്‍ റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ് സിങ് യാത്രചെയ്യുന്നതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Full View

കഴിഞ്ഞദിവസങ്ങളിലാണ് റിങ്കു സിങ്ങും സമാജ് വാദി പാര്‍ട്ടി എം.പി. പ്രിയ സരോജും വിവാഹതിരാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രിയ സരോജിന്റെ പിതാവും സമാജ് വാദി പാര്‍ട്ടി എം.പി.യുമായ തുഫാനി സരോജ് വിവാഹവാര്‍ത്ത പിന്നീട് സ്ഥിരീകരിക്കുകയുംചെയ്തു. വിവാഹകാര്യം ഇരുകുടുംബങ്ങളും തമ്മില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മോതിരം കൈമാറല്‍ ചടങ്ങോ വിവാഹനിശ്ചയമോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Similar News