പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടത്; സത്യമറിഞ്ഞ് സംസാരിക്കണം; വായില്‍തോന്നിയത് പറയുകയല്ല വേണ്ടത്: സുനില്‍ ഗവസ്‌കറിനെതിരെ പന്ത് രംഗത്ത്

Update: 2024-11-19 10:28 GMT

സ്റ്റാര്‍ സ്പോര്‍ട്സ് ആതിഥേയത്വം വഹിക്കുന്ന ഒരു ഷോയില്‍ മുന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ റിഷഭ് പന്ത്. 2025 ലെ ഐപിഎല്‍ ലേലത്തെക്കുറിച്ചുള്ള ഇതിഹാസത്തിന്റെ അഭിപ്രായത്തിന് പന്ത് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മറുപടി നല്‍കി.

പന്ത് ഇതിന് നല്‍കിയ മറുപടി ഇങ്ങനെയാണ് ''പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടത്. എന്നാണ് പന്ത് മറുപടി പറഞ്ഞത്.

ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടയച്ച പന്ത് ലേലത്തില്‍ ഇറങ്ങുമ്പോള്‍ താരത്തിനായി വമ്പന്‍ ലേലം വിളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മുതല്‍ ഡല്‍ഹികെ വേണ്ടി കളിച്ച 27-കാരന്‍ 3284 റണ്‍സ് നേടിയിട്ടുണ്ട്. 2022ലും 2024ലും ടീമിനെ അദ്ദേഹം നയിച്ചു. നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി, പന്ത് ഡല്‍ഹി ക്യാപിറ്റല്‍സുമായി വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍ സംസാരിച്ചു.

''എന്തോ വിലയുടെ തര്‍ക്കത്തിലാണ് പന്ത് ഡല്‍ഹി വിട്ടതെന്ന് എനിക്ക് തോന്നുന്നു. ചില സമയങ്ങളില്‍ ഇങ്ങനെ സംഭവിക്കാം. ഒരു താരത്തിന് ടീം തനിക്കിട്ട വില പോരാ എന്ന് തോന്നിയാല്‍ തന്നെ ഒഴിവാക്കാന്‍ പറയാം. പന്തിന്റെ കാര്യത്തില്‍ ഡല്‍ഹിയും അതാണ് ചെയ്തത്. എന്നാല്‍ ലേലത്തില്‍ അവനായി ടീം വീണ്ടും ശ്രമിക്കും.''

''ഒരുപക്ഷേ അവിടെ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം എന്ന് എനിക്ക് തോന്നുന്നു, പക്ഷേ ഡല്‍ഹിക്ക് തീര്‍ച്ചയായും ഋഷഭ് പന്തിനെ തിരികെ വേണം, കാരണം അവര്‍ക്കും ഒരു ക്യാപ്റ്റനെ വേണം. റിഷഭ് പന്ത് അവരുടെ ടീമില്‍ ഇല്ലെങ്കില്‍, അവര്‍ക്ക് ഒരു പുതിയ ക്യാപ്റ്റനെ വാങ്ങേണ്ടി വരും. ഡല്‍ഹി തീര്‍ച്ചയായും ഋഷഭ് പന്തിന് വേണ്ടി പോകുമെന്നാണ് എന്റെ തോന്നല്‍.'' ഇതിഹാസം പറഞ്ഞു.

Tags:    

Similar News