ഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ബി.സി.സി.ഐയുടെ മാച്ച് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു

ഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ബി.സി.സി.ഐയുടെ മാച്ച് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു

Update: 2026-01-16 12:47 GMT

തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഇന്‍ഡോറില്‍ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്‌സര്‍വറായി മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു.

ജനുവരി 18-ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്. പരമ്പരയില്‍ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്. നേരത്തെ തിരുവനന്തപുരം ഗീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Similar News