അടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജു
മുംബൈ: അടുത്ത ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയില്‍സിനായി വിക്കറ്റ് കീപ്പര്‍ ആകുന്നത് മറ്റൊരു താരമെന്ന് സഞ്ജു സാംസണ്‍. ധ്രുവ് ജുറേലാണ് പകരം വിക്കറ്റ് കീപ്പിങ് നടത്തുക എന്ന് സഞ്ജു പറഞ്ഞു. അടുത്ത സീസണില്‍ ഏതാനും മത്സരത്തിലായിരിക്കും ധ്രുവ് വിക്കറ്റ് കീപ്പിങ് നടത്തുന്നതെന്ന് സഞ്ജു വ്യക്തമാക്കി. എബി ഡി വില്ലിയേഴ്‌സിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.
''ഈ കാര്യം ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ കരിയറിന്റെ ഈ ഘട്ടത്തില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗ്ലൗസ് അണിയേണ്ടിവരും. അതാണ് ഇപ്പോഴത്തെ ചര്‍ച്ച. അടുത്ത സീസണില്‍ ഞാനും ധ്രുവ് ജുറേലും ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായി ഉണ്ടാകും.'' സഞ്ജു പ്രതികരിച്ചു.
''ഒരു ഫീല്‍ഡറായി നിന്ന് ഞാന്‍ ഇതുവരെ ക്യാപ്റ്റന്‍സി ചെയ്തിട്ടില്ല. അതു ചിലപ്പോള്‍ വെല്ലുവിളി നിറഞ്ഞതാകും. കുറച്ചു മത്സരങ്ങള്‍ക്ക് കീപ്പറാകണമെന്നു ഞാന്‍ തന്നെ ധ്രുവ് ജുറേലിനോടു പറഞ്ഞിട്ടുണ്ട്.'' സഞ്ജു വ്യക്തമാക്കി. വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.
2024 ല്‍ 20 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജസ്ഥാനില്‍ കളിച്ച ധ്രുവ് ജുറേലിനെ 14 കോടി രൂപ നല്‍കിയാണ് അടുത്ത സീസണിലേക്കു ടീം നിലനിര്‍ത്തിയത്. 2021 ലെ മെഗാലേലത്തിലാണ് ധ്രുവ് ജുറേല്‍ ആദ്യമായി രാജസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ തകര്‍ത്തുകളിച്ചതോടെ പ്ലേയിങ് ഇലവനില്‍ സ്ഥിരമായി ഇടം പിടിക്കാനും താരത്തിനു സാധിച്ചു. 18 കോടി രൂപയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് രാജസ്ഥാന്‍ പ്രതിഫലം നല്‍കുന്നത്.