ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിൽ രണ്ട് മാറ്റങ്ങള്‍; ശ്രേയസ് അയ്യർ ടീമിൽ; വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ബിഷ്‌ണോയി
ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെയും രവി ബിഷ്‌ണോയിയെയും ഉൾപ്പെടുത്തി. പരിക്കേറ്റ താരങ്ങൾക്ക് പകരമായാണ് ഇരുവരെയും ടീമിലേക്ക് പരിഗണിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരിക്കേറ്റ തിലക് വർമയ്ക്ക് പകരമാണ് ശ്രേയസ് അയ്യർക്ക് അവസരം ലഭിച്ചത്.
ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം വയറുവേദനയെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ തിലക് വർമയ്ക്ക് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമാകും. കൂടുതൽ പരിശോധനകൾക്ക് ശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. തിലക് പൂർണമായി ഫിറ്റല്ലെങ്കിൽ ശ്രേയസ് അയ്യർ ടീമിൽ തുടരും.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20കളിൽ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്‌ണോയി.