ക്യാപ്റ്റന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ സിനിമ കാണുകയായിരുന്നു; കോഹ് ലിക്ക് പരിക്ക് പറ്റിയെന്നും നീ കളിക്കണമെന്നും ആവശ്യപ്പെട്ടു; അപ്പോ തന്നെ എന്റെ മൈന്‍ഡ് മാറി; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍

Update: 2025-02-07 06:44 GMT

നാഗ്പുര്‍: ഇംഗ്ലണ്ടിന് എതിരായിട്ടുള്ള ആദ്യ ഏകദിന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് ശ്രേയസ് അയ്യര്‍. വിജയത്തിലേക്ക് നയിച്ചത് ഗില്ലിന്റെ പ്രകടനവും. സൂപ്പര്‍ താരവും നായകനുമായ രോഹിത് ശര്‍മ്മ( 2 ) ജയ്സ്വാള്‍ (15 ) എന്നിവരാണ് നിരാശപെടുത്തി. അക്‌സര്‍ പട്ടേലിന്റെ(52) ഇന്നിങ്‌സും ഇന്ത്യന്‍ ജയത്തിന് മാറ്റ് കൂട്ടി.

നീണ്ട ഒരു ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വന്ന ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ് തന്നെയായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് പറയാം. സാധാരണ വളരെ പതുക്കെ ബാറ്റ് ചെയ്യുന്ന ശൈലിയില്‍ കളിക്കുന്ന താരം ഇന്നലെ രീതികള്‍ മാറ്റി. സിക്‌സുകളും ബൗണ്ടറികളും യദേഷ്ടം അടിച്ച താരം എന്തായാലും തന്നെ ഒരു സമയത്ത് സ്ഥിരമായി വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി.

കോഹ്ലിയുടെ നേരിട്ടുള്ള പകരക്കാരന്‍ ജയ്സ്വാളാണെന്ന് പലരും അനുമാനിച്ചപ്പോള്‍, അയ്യരുടെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത് ജയ്സ്വാള്‍ ടീമില്‍ ഉണ്ടായിരുന്നു എന്നും താനാണ് അദ്ദേഹത്തിന് പകരമായി എത്തിയത് എന്നുമാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ''അതൊരു രസകരമായ കഥയാണ്'' അയ്യര്‍ പറഞ്ഞു. ''രാത്രി ഞാന്‍ ഒരു സിനിമ കാണുകയായിരുന്നു, രാത്രി കുറച്ചു സമയം കൂടി സിനിമ കണ്ടിരിക്കാം എന്ന് കരുതി ഇരിക്കുക ആയിരുന്നു. പക്ഷേ വിരാടിന് പരിക്ക് പറ്റിയെന്നും പകരം നീ ഇറങ്ങണം എന്നും പറഞ്ഞ് രോഹിത് എന്നെ വിളിച്ചു. അതോടെ ഞാന്‍ വേഗം സിനിമ നിര്‍ത്തി. എന്നിട്ട് നേരെ ഉറങ്ങാന്‍ പോയി.'' അദ്ദേഹം പറഞ്ഞു.

എന്തായാലും അടുത്ത മത്സരത്തില്‍ കോഹ്ലി എത്തിയാല്‍ ആരാണ് അദ്ദേഹത്തിന് വഴി മാറി കൊടുക്കാന്‍ പോകുന്നത് എന്നുള്ളത് കണ്ടറിയണം.

Tags:    

Similar News