ക്രീസിൽ എത്തിയത് പതിനൊന്നാമനായി; പാക്കിസ്ഥാൻ ബൗളർമാരെ പഞ്ഞിക്കിട്ട് കഗീസോ റബാഡ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; 38-ാം വയസില്‍ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റ്

Update: 2025-10-22 11:03 GMT

റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 333 റൺസിന് മറുപടിയായി ദക്ഷിണാഫ്രിക്ക 404 റൺസെടുത്തു. 89 റൺസെടുത്ത സെനുരാൻ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. എന്നാൽ, 11-ാം നമ്പറിൽ ക്രീസിലെത്തിയ കഗീസോ റബാഡയുടെ തകർപ്പൻ പ്രകടനം (61 പന്തിൽ 71) ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമായ ലീഡ് നേടിക്കൊടുത്തു. ട്രിസ്റ്റൺ സ്റ്റബ്സ് (76), ടോണി ഡി സോർസി (55) എന്നിവരുടെ ബാറ്റിംഗും ദക്ഷിണാഫ്രിക്കൻ സ്കോറിന് കരുത്തേകി. പാകിസ്ഥാന് വേണ്ടി 38-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച ആസിഫ് ആഫ്രീദി ആറ് വിക്കറ്റുകൾ വീഴ്ത്തി.

മൂന്നാം ദിനം 4 വിക്കറ്റിന് 185 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് വിക്കറ്റ് കീപ്പർ കെയ്ല്‍ വെറെയ്‌നെയുടെ (10) രൂപത്തിലാണ്. തുടർന്നെത്തിയ സിമോൺ ഹാർമർ (2), മാർക്കോ ജാൻസൻ (12) എന്നിവർക്ക് തിളങ്ങാനായില്ല. പിന്നീട് കേശവ് മഹാരാജിനെ (30) കൂട്ടുപിടിച്ച് മുത്തുസാമി സ്കോർ മുന്നോട്ട് നയിച്ചെങ്കിലും, മഹാരാജിനെ പുറത്താക്കി നോമാൻ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. മഹാരാജ് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 306 എന്ന നിലയിലായിരുന്നു.

തുടർന്നാണ് റബാദയുടെ പ്രകടനം. മുത്തുസാമിക്ക് കൂട്ടായി 98 റൺസ് കൂട്ടിച്ചേർത്ത റബാദ, നാല് വീതം സിക്സുകളും ഫോറുകളും പറത്തി. ആസിഫ് ആഫ്രീദിയുടെ പന്തിൽ റബാദ പുറത്തായി. മുത്തുസാമിയുടെ ഇന്നിംഗ്‌സിൽ എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നു. നേരത്തെ, പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 333 റൺസിന് അവസാനിച്ചിരുന്നു. ഷാൻ മസൂദിന്റെ (87) ഇന്നിംഗ്‌സാണ് പാകിസ്ഥാന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. സൗദ് ഷക്കീൽ (66), അബ്ദുള്ള ഷഫീഖ് (57), സൽമാൻ അലി (45) എന്നിവരും മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് ഏഴ് വിക്കറ്റുകൾ വീഴ്ത്തി. ളിയുടെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ലഭിച്ച നേട്ടമാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലാണ്. 

Tags:    

Similar News