നാല് വിക്കറ്റുമായി തിളങ്ങി ഹര്‍ഷല്‍ പട്ടേല്‍; ചെപ്പോക്കിലും രക്ഷയില്ലാതെ ചെന്നൈ; പിടിച്ചുനിന്നത് ബ്രേവിസ് മാത്രം; ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം
ഹൈദരാബാദിന് ൧൫൫ റണ്‍സ് വിജയലക്ഷ്യം
ചെന്നൈ:ഐപിഎഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം.ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.നാല് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈയെ തകര്‍ത്തത്.25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ ഷെയ്ക് റഷീദിനെ നഷ്ടമായി.സണ്‍റൈസേഴ്‌സിനായി മുഹമ്മദ് ഷമിയാണ് വിക്കറ്റെടുത്തത്.ആയുഷിന്റെ ബാറ്റിങ്ങാണ് പവര്‍ പ്ലേയില്‍ ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്.സാം കറനും(9), ആയുഷ് മാത്രെയും(30) പുറത്തായതോടെ ചെന്നൈ 47-3 എന്ന നിലയിലായി.
രവീന്ദ്ര ജഡേജയും(21) ഡെവാള്‍ഡ് ബ്രവിസും(42)ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ചെന്നൈയ്ക്ക് ആശ്വാസമായി. വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച ബ്രവിസാണ് ചെന്നൈ സ്‌കോര്‍ നൂറ് കടത്തിയത്. ബ്രവിസ് പുറത്തായതിന് പിന്നാലെ ടീം വലിയ തകര്‍ച്ചയെ നേരിട്ടു. ശിവം ദുബെ(12), എം.എസ്. ധോനി(6),അന്‍ഷുള്‍ കാംബോജ്(2), നൂര്‍ അഹമ്മദ്(2) എന്നിവര്‍ നിരാശപ്പെടുത്തി.
അവസാന ഓവറുകളില്‍ ദീപക് ഹൂഡ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 150-കടത്തിയത്.ഹൂഡ 22 റണ്‍സെടുത്ത് പുറത്തായതോടെ ചെന്നൈ സ്‌കോര്‍ 154 ല്‍ അവസാനിച്ചു.ഹര്‍ഷലിന് പുറമെ പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റെടുത്തു.കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.ഐപിഎല്ലിലെ ഫേവറേറ്റ് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ.