മെല്‍ബണില്‍ ഇന്ത്യക്കെതിരെ 11-ാമത്തെ സെഞ്ചുറി കുറിച്ച് സ്റ്റീവ് സ്മിത്ത്; ഇന്ത്യക്കെതിരെ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന വിദേശ താരം എന്ന നേട്ടം സ്വന്തമാക്കി താരം; പിന്നിലാക്കിയത് ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി കുറിച്ചതോടെ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ റെക്കോര്‍ഡ് മറികടന്ന് സ്റ്റീവ് സ്മിത്ത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ 11 മത്തെ സെഞ്ചുറിയായാണ് സ്മിത്ത് കുറിച്ചത്. ഇന്ത്യക്കെതിരെ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന വിദേശ താരം എന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കെതിരെ 43 ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് 11 ടെസ്റ്റ് ടെസ്റ്റ് സെഞ്ചുറി നേടിയത്. പട്ടികയില്‍ രണ്ടാമതുള്ള ജോ റൂട്ട് 55 ഇന്നിങ്സുകളില്‍ നിന്ന് 10 സെഞ്ചുറികളാണ് നേടിയത്. എട്ട് സെഞ്ചുറികളുമായി ഗാര്‍ഫീല്‍ഡ് സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിങ് എന്നിവര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.
സ്മിത്തിന് ടെസ്റ്റില്‍ ഇതുവരെ 34 സെഞ്ചുറികളാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്മിത്തിന്റെ അഞ്ചാമത്തെ സെഞ്ചുറിയാണിത്. സര്‍ അലന്‍ ബോര്‍ഡര്‍, ബില്‍ ലോറി, റിക്കി പോണ്ടിങ്, ഗ്രെഗ് ചാപ്പല്‍ എന്നിവരേക്കാള്‍ കൂടുതല്‍ സെഞ്ചുറികള്‍ സ്മിത്ത് നേടി. ബോര്‍ഡര്‍, ലോറി, പോണ്ടിങ്, ചാപ്പല്‍ എന്നിവര്‍ നാല് സെഞ്ചുറികളാണ് എംസിജിയില്‍ നേടിയിട്ടുള്ളത്.