മത്സരത്തില്‍ ദുബെയ്ക്ക് പരിക്ക് പറ്റിയിരുന്നില്ല; ഇന്ത്യ ഇവിടെ നിയമം ദുരുപയോഗം ചെയ്തു; ഇന്ത്യ ചെയ്തത് ചതി; കണ്‍കഷന്‍ സബ് വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തിലെ കണ്‍കഷന്‍ സബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയെങ്കിലും ഇക്കാര്യം ചുമ്മാതങ്ങ് വിട്ടുകളയാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ശിവം ദുബെയ്ക്ക് ശരിക്കും പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ ഇവിടെ നിയമം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഗവാസ്‌കര്‍ ആരോപിച്ചു.
പൂനെയിലെ നാലാമത്തെ ടി20യില്‍ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടതിനു ശേഷവും ശിവം ദുബെ അവസാനം വരെ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. അവന്റെ തലയ്ക്കു പരിക്കൊന്നും സംഭവിച്ചിരുന്നില്ലെന്നു ഇതില്‍ നിന്നു തന്നെ വ്യക്തവുമാണ്. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബിനെ ഇറക്കാന്‍ ഇന്ത്യയെ അനുവദിച്ചതു തന്നെ വലിയൊരു തെറ്റാണ്. ബാറ്റിംഗിനിടെ ദുബെയ്ക്കു പേശീവലിവ് അനുഭവപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാനെ കൊണ്ടു വരാമായിരുന്നു. ഇതാവട്ടെ ഫീല്‍ഡിംഗിനു വേണ്ടി മാത്രവുമായിരുന്നു. അങ്ങനെ എങ്കില്‍ അയാള്‍ക്കു ബോള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു
ക്രിക്കറ്റര്‍മാരെന്ന നിലയില്‍ ശിവ ദുബെയും ഹര്‍ഷിത് റാണയും തമ്മില്‍ ഒരു കാര്യത്തിലും സാദൃശ്യമില്ലെന്നു കാണാം. ഒരുപക്ഷെ ഉയരത്തിന്റെയും ഫീല്‍ഡിംഗ് നിലവാരത്തിന്റെയും കാര്യത്തില്‍ രണ്ടു പേരും ഏറെക്കുറെ ഒരുപോലെയാണെന്നു ആളുകള്‍ക്കു പറയാന്‍ കഴിഞ്ഞേക്കാം. ഇന്ത്യയുടെ നീക്കത്തില്‍ ഇംഗ്ലണ്ട് ടീം അതൃപ്തി പ്രകടിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചകാണ്. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള ചെയ്തികളിലൂടെ ജയിക്കേണ്ട യാതാരു ആവശ്യവുമില്ല- ഗവാസ്‌കര്‍ വ്യക്തമാക്കി.