ആരാ എന്റെ തോളില്‍ കൈ വച്ചത്....; അയ്യോ ഹര്‍ദിക് പാണ്ഡ്യ; കണ്ണ് തള്ളി വിഘ്‌നേഷ് പുത്തൂര്‍; വൈറലായി താരത്തിന്റെ വീഡിയോ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെ സൂപ്പര്‍ താരം എം.എസ് ധോണിയുടെ പ്രശംസ പിടിച്ചുപറ്റിയ മലയാളി യുവതാരം വിഘ്‌നേഷ് പുത്തൂര്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവന്റെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വിഘ്‌നേഷ് ഹീറോയായി മാറി. ചെന്നൈയുടെ തലവന്‍ ധോണി തന്നെ വന്ന് തോളില്‍ കൈയിട്ടു അഭിനന്ദിച്ചപ്പോള്‍, ആ മുഹൂര്‍ത്തം വിഘ്‌നേഷിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി മാറി.
മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ പരിശീലനത്തിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യ വിഘ്‌നേഷിന്റെ തോളില്‍ കൈവച്ചപ്പോള്‍ അത് താരത്തെ ഞെട്ടിച്ചു. വീഡിയോയില്‍, തന്റെ തോളില്‍ ആരോ കൈവച്ചത് കണ്ടതോടെ വിഘ്‌നേഷ് അതിശയിച്ചു തിരിഞ്ഞുനോക്കുന്ന കാഴ്ച ആരാധകര്‍ ഏറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യയാണെന്ന് മനസ്സിലായപ്പോള്‍ വിഘ്‌നേഷിന്റെ മുഖഭാവം സോഷ്യല്‍ മീഡിയയിലേക്ക് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
24-കാരനായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിഘ്‌നേഷ് പുത്തൂര്‍ തന്റെ ഐപിഎല്‍ അരങ്ങേറ്റം മുംബൈ ഇന്ത്യന്‍സ് ജഴ്സിയില്‍ ഗംഭീരമാക്കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 3 വിക്കറ്റ് വീഴ്ത്തിയ വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ അതിക്ക് ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മത്സര ശേഷം, മുംബൈ ഇന്ത്യന്‍സ് ഉടമ നിതാ അംബാനി നേരിട്ട് ടീമിന്റെ ഡ്രസിങ് റൂമിലെത്തി വിഘ്‌നേഷിനെ ആദരിക്കുകയും ചെയ്തു. ഇനി അശ്വിന്‍, ജഡേജ തുടങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ നിരയിലേക്ക് അവന്‍ ചവിട്ടുമോ എന്നുള്ളതാണ് ആരാധകരുടെ പ്രതീക്ഷ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി കൊണ്ടിരിക്കുകയാണ്. മുംബൈ ക്യാംപില്‍ മികച്ച പരിശീലനം നേടുന്ന മലയാളി താരം വമ്പന്‍ കരിയറിലേക്ക് നീങ്ങുമെന്ന് ആരാധകരും കരുതുന്നു.