രഞ്ജി കളിക്കാന്‍ സമ്മതം അറിയിച്ച് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി; ഡല്‍ഹി ടീമില്‍ മത്സരിക്കുമെന്ന് താരം

Update: 2025-01-21 06:33 GMT

ന്യുഡല്‍ഹി: നാളുകള്‍ ഏറെയായി മോശമായ പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതില്‍ വന്‍ വിമര്‍ശനങ്ങളാണ് താരത്തിന് കേള്‍ക്കേണ്ടി വരുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ മാത്രമായിരുന്നു വിരാട് സെഞ്ചുറി നേടിയിരുന്നത്. പിന്നീട് കളിച്ച ഒരു മത്സരം പോലും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇതോടെ ബിസിസിഐ കര്‍ശന നിയമങ്ങളുമായി രംഗത്ത് എത്തി. ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ സജീവ പങ്കാളികള്‍ ആകണം എന്നാണ് ബിസിസിഐ നിര്‍ദേശിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, രവീന്ദ്ര ജഡേജയും രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുത്തു. ഇപ്പോഴിതാ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും രഞ്ജി ട്രോഫി കളിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി ടീമിന് വേണ്ടിയാണ് വിരാട് കളിക്കുന്നത്. 23 ആം തിയതി സൗരാഷ്ട്രയ്‌ക്കെതിരെ ആരംഭിക്കുന്ന മത്സരത്തില്‍ നിന്ന് കോഹ്‌ലി കഴുത്ത് വേദനയെ തുടര്‍ന്ന് പിന്മാറിയിരുന്നു. ജനുവരി 30 നു റെയ്ല്‍വേയ്‌ക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ വിരാട് ടീമിനോടൊപ്പം ഉണ്ടാകും. ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നേ താന്‍ പഴയ ഫോമിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് വിരാട് കോഹ്ലി.

Similar News