ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവി തുടർന്ന് ലിവർപൂൾ; മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; പരിശീലകനായി 1000 മത്സരങ്ങൾ പൂർത്തിയാക്കി പെപ് ഗ്വാർഡിയോള
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വീണ്ടും തോൽവി. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂളിനെ സിറ്റി തകർത്തത്. എർലിംഗ് ഹാലണ്ട്, നിക്കോളാസ് ഗോൺസാലസ്, ജെറമി ഡോക്കു എന്നിവർ സിറ്റിക്കുവേണ്ടി വലകുലുക്കി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റോടെ സിറ്റി പട്ടികയിൽ രണ്ടാമതെത്തി. സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മാനേജരായുള്ള 1,000-ാമത്തെ മത്സരമായിരുന്നു ഇത്.
ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിന് നാല് പോയിന്റ് പിന്നിലാണ് സിറ്റി. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 18 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ലിവർപൂൾ. മത്സരത്തിന്റെ തുടക്കം മുതൽ സിറ്റി വ്യക്തമായ മേൽക്കൈ നേടി. 29-ാം മിനിറ്റിൽ മാത്യൂസ് നൂനസിന്റെ പാസിലൂടെ ഹാലണ്ട് ആദ്യ ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബെർണാഡോ സിൽവയുടെ സഹായത്തോടെ നിക്കോളാസ് ഗോൺസാലസ് ലീഡ് രണ്ടായി ഉയർത്തി.
ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ട് ലിവർപൂൾ ഗോളിയെ മറികടന്ന് ഗോൾ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും സിറ്റി ആക്രമണം തുടർന്നു. 63-ാം മിനിറ്റിൽ ജെറമി ഡോക്കു നേടിയ ഗോൾ കളിയിലെ സിറ്റിയുടെ വിജയം ഉറപ്പിച്ചു. ഈ സീസണിലെ ഡോക്കുവിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ലിവർപൂളിന്റെ മുഹമ്മദ് സലാ, കോഡി ഗാക്പോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരിച്ചുവരവ് ശ്രമങ്ങൾ സിറ്റി ശക്തമായ പ്രതിരോധിച്ചു.