പന്തിന് ആര്‍സിബിയില്‍ ചേരാന്‍ താല്‍പര്യം; കോലിക്ക് ഇഷ്ടമില്ലാത്തതിനാല്‍ പുറത്ത്; വ്യാജവാര്‍ത്തയെന്ന് പന്ത്: അമര്‍ഷം പരസ്യമാക്കി താരം

Update: 2024-09-27 11:19 GMT

കാന്‍പുര്‍: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരുവിലേക്ക് പോകുന്നെ വാര്‍ത്തയില്‍ ശക്തമായി പ്രതികരിച്ച് റിഷഭ് പന്ത്. ആര്‍സിബിയുടെ ക്യാപറ്റന്‍സി ആവശ്യപ്പെട്ട് മാനേജുമെന്റുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ അവര്‍ നിരസിച്ചുമെന്നാണ് വാര്‍ത്ത. വിരാട് കോഹ്ലിക്ക് പന്ത് ടീമില്‍ വരുന്നതില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് മാനേജ്‌മെന്റ് പന്തിന്റെ ആവശ്യം നിരസിച്ചതും എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

അടുത്ത സീസണില്‍ ബെംഗളൂരു ടീമിന്റെ ഭാഗമാകാന്‍ താല്‍പര്യമറിയിച്ച് പന്ത് തന്റെ മാനേജര്‍ മുഖേന ഫ്രാഞ്ചൈസിയെ ബന്ധപ്പെട്ടു. എന്നാല്‍ വിരാട് കോലിക്ക് ഇതില്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ടീം മാനേജ്മന്റ് ഇതു നിരസിച്ചു ഇതായിരുന്നു സമഹൂമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ഡല്‍ഹി ക്യാപിറ്റല്‍സിലും പന്ത് സ്വീകരിക്കുന്ന ശൈലിയോടുള്ള വിയോജിപ്പ് നിമിത്തമാണ് കോലിക്ക് താല്‍പര്യക്കുറവ് എന്നും പ്രചരിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഈ വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരാള്‍ക്കുള്ള മറുപടിയായാണ് താരം തന്റെ ദേഷ്യം പരസ്യമാക്കിയത്. പന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''ഇത്തരത്തില്‍ വാസ്തവമില്ലാത്ത വാര്‍ത്തകള്‍ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്. വിവേകത്തോടെ പെരുമാറാന്‍ പഠിക്കൂ. ഇത്തരം പ്രചരണങ്ങളെ ഞാന്‍ ഇനിയും എതിര്‍ക്കും. ഇതാദ്യമായിട്ടല്ല ഞാനിത് ചെയ്യുന്നത്. നിങ്ങളുടെ വാര്‍ത്താ ഉടറവിടങ്ങള്‍ പരിശോധിക്കൂ. ഓരോ ദിവസവും ഇത് മോശമാവുകയാണ്. ഒരുപാട് ആളുകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കും.'' പന്ത് വ്യക്തമാക്കി.

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്നൗവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുതായി എത്തി ടീമുകള്‍. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News