എത്തിഹാദിൽ ഇന്ന് തീപാറും പോരാട്ടം; 'സൂപ്പർ സൺഡ‍േ'യിൽ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി; തോൽവികളിൽ നിന്ന് കരകയറാൻ പെപ്പും സംഘവും; അമോറിമിന്റെ യുണൈറ്റഡിനും ജയിക്കണം

Update: 2025-09-14 10:55 GMT

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇന്ന് ആവേശപോരാട്ടം. എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, റുബൻ അമോറിം പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. സീസണിലെ ആദ്യ ഡെർബി പോരാട്ടത്തിൽ ഇരു ടീമുകളും വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങും.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ടോട്ടനത്തോടും ബോൺമൗത്തിനോടും തോൽവി ഏറ്റുവാങ്ങിയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുന്നത്. എന്നിരുന്നാലും, നിലവിൽ ടോപ് സ്കോറർമാരിൽ മുന്നിൽ നിൽക്കുന്ന എർലിങ് ഹാളണ്ട്, മറ്റ് മുന്നേറ്റനിര താരങ്ങളായ ബെർണാഡോ സിൽവ, ബോബ്, ഡോകു, റെയ്ൻഡേഴ്‌സ് എന്നിവരുടെ സാന്നിധ്യം സിറ്റിക്ക് പ്രതീക്ഷ നൽകുന്നു.

എഡേഴ്‌സന്റെ പകരക്കാരനായി പിഎസ്ജിയിൽ നിന്ന് ടീമിലെത്തിയ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയി ഡൊണ്ണാരുമ ഇന്ന് സിറ്റിക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. ലോകത്തിലെ മികച്ച ഗോൾകീപ്പർമാരിലൊരാളായി കണക്കാക്കപ്പെടുന്ന 26-കാരനായ ഡൊണ്ണാരുമയുടെ വരവ് സിറ്റിയുടെ പ്രതിരോധത്തിന് കരുത്തേകും.

മാഞ്ചസ്റ്റർ യുണൈറ്റഡ് 3-4-3 ഫോർമാഷനിലായിരിക്കും കളത്തിലിറങ്ങുക. കളി പുരോഗമിക്കവേ 5-2-3 ലേക്ക് മാറാനും സാധ്യതയുണ്ട്. ബ്രൂണോ ഫെർണാണ്ടസ്, എർലിങ് ഹാളണ്ട് എന്നിവരുടെ പ്രകടനം മത്സരത്തിൽ നിർണ്ണായകമാകും. ക്യുൻഹ കളിക്കുന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും, സിർക്സിയായിരിക്കും നമ്പര്‍ 9 സ്ഥാനത്ത് കളിക്കുക. ഗോൾ വല കാക്കാൻ ബെയ്ൻഡിറിന് പകരം സനെ ലേമെൻസെ കളിക്കാനും സാധ്യതയുണ്ട്.

Tags:    

Similar News