ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഇന്ത്യയുടെ ഡബിള്‍സ് ചാമ്പ്യന്‍ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; ഡബിള്‍സ് സംഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

Update: 2025-01-14 06:16 GMT

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ നിലവിലെ ഡബിള്‍സ് ചാമ്പ്യന്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും കൊളംബിയയുടെ നിക്കോളാസ് ബരിയന്റോസും ചേര്‍ന്ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായി. കഴിഞ്ഞ വര്‍ഷം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ കിരീട നേട്ടം ആഘോഷിച്ചത്. ഇത്തവണ പുതിയ സഖ്യവുമായി എത്തിയെങ്കിലും ആദ്യ റൗണ്ടിനപ്പുറത്തേക്ക് പോരാട്ടം നീണ്ടില്ല.

സ്പെയിന്‍ താരങ്ങളായ പെഡ്രോ മാര്‍ട്ടിനസ്- ജാമി മുനര്‍ സഖ്യത്തോടാണ് ഇന്തോ- കൊളംബിയന്‍ സഖ്യം പരാജയപ്പെട്ടത്. പൊരുതി നില്‍ക്കാന്‍ സഖ്യത്തിനു സാധിച്ചെങ്കിലും സ്പാനിഷ് സഖ്യം അന്തിമ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-5, 7-6 (75).

കഴിഞ്ഞ ദിവസം ഇന്ത്യയുടെ സുമിത് നാഗല്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങി പുറത്തായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനോടു പരാജയപ്പെട്ടാണ് നാഗല്‍ പുറത്തായത്.

Tags:    

Similar News