- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിംനേഷ്യം പരിശീലകന്റെ കൊലപാതക കേസില്‍ പ്രതിയായ ജിം ഉടമ പിടിയില്‍; യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാല് സാമ്പത്തിക തര്‍ക്കമെന്ന് സൂചന
കൊലപാതക കേസില്‍ പ്രതിയായ ജിം ഉടമ പിടിയില്‍;
കൊച്ചി: ആലുവ ചുണങ്ങംവേലിയില്‍ ജിംനേഷ്യം പരിശീലകന്റെ കൊലപാതക കേസില്‍, പ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍. സ്ഥാപന ഉടമയായ ചുണങ്ങംവേലി എരുമത്തല ചാലപ്പറമ്പില്‍ കൃഷ്ണപ്രതാപ് (25)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ മുന്‍ പരിശീലകനായ സാബിത്താണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സാബിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി, കയ്യില്‍ കരുതിയ ആയുധം കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. സാബിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. കൊല നടത്തിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതിയെ തൃശൂര്‍ ചെമ്പൂച്ചിറയില്‍ നിന്നും പിടികൂടി. ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിശീലകനെ രണ്ടു മാസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഡി വൈ എസ് പി ടി.ആര്‍.രാജേഷ് ഇന്‍സ്‌പെക്ടര്‍ കെ.സെനോദ്, എസ് ഐ മാരായ അരുണ്‍ ദേവ്, സി.കെ.സക്കറിയ, സി.എ.അബ്ദുല്‍ ജമാല്‍ സി.ജെ.കണ്ണദാസ്, എസ് സി പി ഒ വി.ആര്‍.പ്രവീണ്‍, സി.പി.ഒ മാരായ പി.കെ.ഹാരീസ്, പി.എം.ഷെഫീക്ക്, മാഹിന്‍ഷാ അബൂബക്കര്‍, കെ.എം.മാനോജ്, മുഹമ്മദ് അമീര്‍, പി.എ നൗഫല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.