- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ ഭവനസമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തീയാളിപ്പടര്‍ന്നതോടെ ഇവര്‍ എടുത്തുചാടുകയായിരുന്നു. ദ്വാരക സെക്ടര്‍-13 ലെ ഷാപത്ത് സൊസൈറ്റി കെട്ടിടത്തിന്റെ എട്ട്, ഒന്‍പതി നിലകളിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ 9.58 നാണ് സംഭവം.
10 വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ആദ്യം ബാല്‍ക്കണിയില്‍ നിന്ന് ചാടിയത്. എന്നാല്‍, ഇവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ പിതാവ് യഷ് യാദവും (35) മുകളില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് മരിച്ചു. ഇയാള്‍ക്ക് ഫ്‌ലക്‌സ് ബോര്‍ഡ് ബിസിനസായിരുന്നു. യാദവിന്റെ ഭാര്യയും മൂത്ത മകനും ആശുപത്രിയില്‍ ചികിത്സയിലാണ്.
താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. 8 ഫയര്‍ഫോഴ്‌സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.നിലവില്‍ കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ രക്ഷിക്കുന്നതിനായി ഫയര്‍ ഫോഴ്‌സ് സ്‌കൈ ലിഫ്റ്റ് വിന്യസിപ്പിച്ചിട്ടുണ്ട്.