- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി അന്വേഷിച്ച് ഭര്‍ത്താവ് മുംബൈക്ക് പോയി; ഭര്‍തൃ സഹോദരനെ വിവാഹം കഴിച്ച് യുവതി
ജോലി അന്വേഷിച്ച് ഭര്‍ത്താവ് മുംബൈക്ക് പോയി
ലക്നൗ: ഭര്‍ത്താവ് ജോലി തേടി മുംബയിലേക്ക് പോയതിന് പിന്നാലെ യുവതി ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം നടന്നത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആറ് മാസം മുന്‍പാണ് ഖുശ്ബു എന്ന യുവതി ഗോരഖ്പൂരിലെ സഹജന്‍വ സ്വദേശിയായ കല്ലുവിനെ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം കല്ലു ജോലി തേടി മുംബയിലേക്ക് പോയി.ഈ സമയത്താണ് ഖുശ്ബു കല്ലുവിന്റെ സഹോദരനുമായി അടുപ്പത്തിലാകുന്നത്. ഇവരുടെ ബന്ധം കുടുംബത്തില്‍ ചര്‍ച്ചയായി. പിന്നാലെ ഇരുവരും ഒളിച്ചോടിയെന്നാണ് വിവരം. എന്നാല്‍ ഇവരെ തിരികെ കൊണ്ടുവന്ന് പഞ്ചായത്ത് അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് വിവാഹം നടത്തികൊടുക്കുകയായിരുന്നു.
സഹോദരന്‍ അമിതിനെയാണ് ഖുശ്ബു പഞ്ചായത്ത് ഓഫീസില്‍ വച്ച് വിവാഹം ചെയ്തത്. എന്നാല്‍ കല്ലു വിവാഹത്തില്‍ പങ്കെടുത്തില്ല. ഈ വിവാഹത്തില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.