- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സുഹൃത്തുക്കള്‍ക്ക് പണം കൊടുത്ത് ഭാര്യയെ ബലാല്‍സംഗം ചെയ്യിക്കും; സൗദിയിലിരുന്ന് ബലാല്‍സംഗ വീഡിയോ മൊബൈലില്‍ കണ്ടാസ്വദിക്കും; ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ മിണ്ടിപ്പോകരുതെന്നും ഉപേക്ഷിക്കുമെന്നും ഭീഷണി; നാലുമക്കളുള്ള യുവതിയുടെ പരാതിയില്‍ ഞെട്ടി പൊലീസ്
സുഹൃത്തുക്കള്‍ക്ക് പണം കൊടുത്ത് ഭാര്യയെ ബലാല്‍സംഗം ചെയ്യിച്ച് ഭര്‍ത്താവ്
മീററ്റ്: ഭര്‍ത്താവ് പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച് തന്നെ കഴിഞ്ഞ മൂന്നുവര്‍ഷമായി ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് ഭാര്യയുടെ പരാതി. മീററ്റില്‍, ബുലന്ദ്ഷഹറില്‍ നിന്നുള്ള 35 കാരിയാണ് സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങി ഭര്‍ത്താവ് ചെയ്യുന്ന ക്രൂര കൃത്യം വെളിപ്പെടുത്തിയത്. സുഹൃത്തുക്കളെ കൊണ്ട് ബലാല്‍സംഗം ചെയ്യിക്കുക മാത്രമല്ല, ഇയാള്‍ ജോലി ചെയ്യുന്ന സൗദിയില്‍ ഇരുന്ന് വീഡിയോ ആസ്വദിക്കുകയുമായിരുന്നു.
2010 ലായിരുന്നു ബുലന്ദ്ഷഹറിലെ ഗുലാവോത്തിയില്‍ നിന്നുള്ള ആളെ യുവതി വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലു കുട്ടികളുണ്ട്. 13 വയസും മൂന്നുവയസുമുള്ള രണ്ട് ആണ്‍കുട്ടികളും, 11 ഉം, 7 ഉം വയസുള്ള രണ്ടുപെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ഇപ്പോള്‍ യുവതി ഒരു മാസം ഗര്‍ഭിണിയുമാണ്. മൂന്നുവര്‍ഷമായി ഓട്ടോമൊബൈല്‍ മെക്കാനിക്കായി സൗദിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടിലെത്താറുണ്ട്.
പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത് ഇങ്ങനെ: മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് രണ്ടുസുഹൃത്തുക്കളുമായാണ് വീട്ടിലെത്തിയത്. ഇവര്‍ക്ക് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ഭര്‍ത്താവ് അനുമതി നല്‍കി. അവിടം കൊണ്ടുതീര്‍ന്നില്ല കാര്യങ്ങള്‍. രണ്ടുസുഹൃത്തുക്കളും ബുലന്ദ്ഷഹറിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് വിദേശത്തായിരിക്കുമ്പോള്‍ ഇരുവരും തന്നെ ബലാല്‍സംഗം ചെയ്യുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഭര്‍ത്താവിനോട് പരാതിപ്പെട്ടപ്പോള്‍, തനിക്ക് അവര്‍ പണം തരുന്നുണ്ടെന്നും മിണ്ടാതിരിക്കാനുമാണ് പറഞ്ഞത്.
സൗദിയില്‍ ഇരുന്ന് കൊണ്ട് സുഹൃത്തുക്കള്‍ അയച്ചുകൊടുക്കുന്ന വീഡിയോ ഭര്‍ത്താവ് മൊബൈലില്‍ കാണുമായിരുന്നു. മക്കളെ ഓര്‍ത്താണ് താന്‍ നിശ്ശബ്ദയായിരുന്നത് എന്നും തന്നെ ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും ഭാര്യ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. അന്വേഷണം തുടരുകയാണെന്ന് ബുലന്ദ്ഷഹര്‍ എസ്പി ഷ്‌ളോക് കുമാര്‍ പ്രതികരിച്ചു.
രണ്ടാഴ്ച മുമ്പാണ് സഹോദരിയുടെ ദുരിത ജീവിതം അറിഞ്ഞതെന്ന് ഓട്ടോമൊബൈല്‍ മെക്കാനിക്കായ സഹോദരന്‍ പറഞ്ഞു. ' ആരോടും ഒന്നും തുറന്ന് പറയാതെ അവള്‍ സഹിക്കുകയായിരുന്നു. അവളുടെ ഭര്‍ത്താവ് അടുത്തിടെ വീട്ടില്‍ വന്നിരുന്നു. രണ്ടാഴ്ച മുമ്പ് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായപ്പോഴാണ് അവള്‍ ധൈര്യം സംഭരിച്ച് പീഡനം തുറന്നുപറഞ്ഞത്. ഭര്‍ത്താവും കൂട്ടാളികളും വിദേശത്തേക്ക് പറന്ന് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്'- സഹോദരന്‍ പറഞ്ഞു.