- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരു കവറുമായി ബസിൽ മാത്രം സഞ്ചരിക്കുന്നത് ഹോബി; പട്ടാപ്പകൽ ആളില്ലാത്ത കടകൾ നോക്കി വയ്ക്കും; തക്കം നോക്കി മോഷ്ടിച്ച ശേഷം ഒന്നും അറിയാത്ത മട്ടിൽ ഇറങ്ങി പോകും; ഒടുവിൽ സിസിടിവി കുടുക്കി; കള്ളൻ കുടുങ്ങിയത് ഇങ്ങനെ..!
തിരുവനന്തപുരം: ആളില്ലാത്ത കടകൾ മാത്രം നോക്കി കയറി മോഷ്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ. പ്രതിയെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സിഎസ്ഐ പള്ളിക്ക് സമീപം കുഞ്ചു വീട്ടിൽ ഷറഫുദ്ദീൻ(42) ആണ് കേസിൽ പിടിയിലായത്. പട്ടാപ്പകൽ ആളില്ലാത്ത കടകൾ നോക്കി വച്ച് മനസിലാക്കിയ ശേഷം ഇവിടെ കയറി പണം മോഷ്ടിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒക്ടോബർ 29ന് ആണ് പ്രതി പട്ടാപ്പകൽ ഊരൂട്ടമ്പലം ആശാ ഫർണിച്ചർ കടയിയിൽ മുറിക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയാണ് മോഷ്ടിച്ചത്. ഒടുവിൽ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീൻ അറസ്റ്റിലായത്.
ഷറഫുദ്ദീൻ കൂലിപണിക്കായി പോകുന്ന രീതിയിൽ കൈയിൽ ഒരു കവറുമായി ബസിൽ മാത്രം സഞ്ചരിക്കുന്ന ഇയാൾ. പ്രധാന കവലകളിൽ ഇറങ്ങി നടക്കും. ആളില്ല എന്ന് കാണുന്ന കടകളുടെ പരിസരത്ത് നിരീക്ഷണം നടത്തി ശേഷം അകത്തു കയറി പണം മോഷ്ടിച്ച ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പുറത്തിറങ്ങും.
പിന്നാലെ അടുത്ത ബസ് സ്റ്റോപ്പിൽ എത്തി ബസ് കയറി ഇയാൾ മടങ്ങും. ഒടുവിൽ മോഷണം നടന്ന പ്രദേശങ്ങളിലും പരിസരത്തുമായുള്ള സിസിടിവികളിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രധാനമായും പേയാട്, ഊരുട്ടമ്പലം ഭാഗങ്ങളിലായിരുന്നു ഇയാൾ മോഷണം നടത്തി വന്നത്. അതേ സമയം മറ്റിടങ്ങളിലും ഇത്തരം സമാന സംഭവങ്ങൾ നടന്നിട്ടുണ്ടാകാൻ ഉള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൂടുതൽ അന്വേഷണം പോലീസ് നടത്തിവരുന്നുണ്ട്. വാർത്ത പുറത്തുവരുന്നതോടെ കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് പറയുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ നിരവധി കഞ്ചാവ് കേസുകൾ ഉള്ളതായും പോലീസ് പറയുന്നു.