- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചിങ്ങവനത്തെ ഹോംസ്റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്സണ് അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചന
പ്രതി ജോണ്സണ് പിടിയിലായത് ചിങ്ങവനത്തെ ഹോംസ്റ്റേയില്‍ നിന്ന്
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിര കൊല്ലപ്പെട്ട കേസില്‍ പ്രതി ജോണ്സണ് പിടിയിലായത് ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന ചിങ്ങവനത്തെ ഹോംസ്റ്റേയില്‍ നിന്ന്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.
കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്സണ് ഔസേപ്പാണ് പിടിയിലായത്. കൊല്ലപ്പെട്ട ആതിരയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. ഇയാള്‍ 5 വര്‍ഷം മുന്‍പു വിവാഹമോചനം നേടിയിരുന്നു. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. ആതിരയുമായി ജോണ്സന് ഒരു വര്‍ഷത്തോളമായി അടുപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറഞ്ഞു.
ഭര്‍ത്താവും രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാന്‍ ജോണ്സണ് നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍, ഭീഷണിപ്പെടുത്തി ആതിരയില്‍നിന്നു പണം വാങ്ങി. ആതിരയില്‍നിന്ന് ഇയാള്‍ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുന്‍പ് 2500 രൂപ ആതിര നല്‍കിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാള്‍ വന്നിരുന്നു.
കൊലപാതകത്തിന് 5 ദിവസം മുന്‍പു പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നാണു നിഗമനം.
7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.