- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൃശൂരില്‍ 12 കോടിയോളം രൂപ നല്‍കി; തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തു; പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
തൃശൂരില്‍ 12 കോടിയോളം രൂപ നല്‍കി
തൃശൂര്‍: ബിജെപിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ധര്‍മ്മരാജന്‍ നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം ജില്ലയില്‍ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഒഴുക്കി കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്റെ മൊഴിയിലുണ്ട്.
കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മൊഴിയില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തില്‍ എത്തിയത് 41 കോടി രൂപയാണ്. കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപ.
അതേസമയം കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ബിജെപി ഓഫീസില്‍ പണം എത്തിച്ച ധര്‍മരാജന്‍ ഹവാല ഏജന്റെതാണെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തില്‍ അറിയിച്ചിട്ടുണ്ട്. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തല്‍ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം. 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത ആകെ കേരളത്തിലെത്തിയതെന്നാണ് ധര്‍മ്മരാജന്‍ പൊലീസിനോട് വെളിപ്പെടുത്തിയ്. പൊലീസ് ഇക്കാര്യം ഇഡിയെയും ഐടിയെയും അറിയിച്ചിട്ടുണ്ട്.
അതേസമയം തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇപ്പോഴത്തെ പൊട്ടിത്തെറികള്‍ ബിജെപിയുടെ നേതൃമാറ്റത്തിലേക്ക് നയിക്കുമോ എന്നതാണ് അറിയേണ്ടത്. താന്‍ നൂലില്‍ കെട്ടി ഇറങ്ങിവന്നതല്ലെന്നും ഗോഡ്ഫാദര്‍ വളര്‍ത്തിവിട്ട ആളല്ലെന്നുമാണ് ശോഭ പറഞ്ഞത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു ശോഭ പരിഗണിക്കപ്പെടുന്നെന്ന സൂചന ഉയരുമ്പോഴാണ് കുഴല്‍പണക്കേസ് വെളിപ്പെടുത്തലും പുറത്തുവരുന്നത്.
ധര്‍മരാജന്റെ മൊഴി ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളാണ് പണം കൊടുത്തുവിട്ടതെന്ന് പേരുസഹിതം കുറ്റപത്രത്തില്‍ വന്നത് ദേശീയനേതൃത്വത്തിനും തലവേദനയായി. കുഴല്‍പണ കേസില്‍ ഇ.ഡി മൗനം പാലിക്കുന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആയുധമാക്കുകയാണ്. ആരെങ്കിലും കോടതിയെ സമീപിച്ച് ഇ.ഡി അന്വേഷണത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.