- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തഞ്ചത്തിൽ മയക്കിയെടുത്ത് 'മഹാകുംഭമേള'യിൽ പങ്കെടുപ്പിക്കാൻ കൊണ്ടുപോയി; രണ്ടിന്റെയെന്ന് ഭാര്യയെ കാണാനില്ലെന്ന് വീട്ടിൽ വിളിച്ചറിയിച്ചു; തിരച്ചിലിനൊടുവിൽ ഒരു ഹോംസ്റ്റേയിലെ കുളിമുറിയിൽ കഴുത്തറത്ത നിലയിൽ വീട്ടമ്മയുടെ മൃതദേഹം; അന്വേഷണത്തിൽ ട്വിസ്റ്റ്; വില്ലൻ ഭർത്താവ് തന്നെ; ഭാര്യയെ കൊല്ലാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്!
ഡൽഹി: കുംഭമേളയിൽ കാണാതായ വീട്ടമ്മയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങിയിരിന്നു. ഒടുവിൽ നടന്ന കേസിന്റെ വഴികളിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഭർത്താവാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. പോലീസ് കേസിന്റെ ചുരുളഴിച്ചത് ഇങ്ങനെ.
ഡൽഹി ത്രിലോക്പുരി സ്വദേശി അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണു അതിദാരുണമായി കൊല്ലപ്പെട്ടത്. മീനാക്ഷിയെ കൊലപ്പെടുത്തിയത് അശോകാണെന്നു തെളിഞ്ഞു. കുംഭമേളയുടെ തിരക്കിൽപെട്ട് മീനാക്ഷിയെ കാണാതായെന്ന് ഇയാൾ മക്കളെ നേരെത്തെ അറിയിച്ചിരുന്നു. പ്രയാഗ്‌രാജിൽ എത്തിയ ദമ്പതികൾ വിഡിയോകളും ഫോട്ടോകളും എടുത്തിരുന്നു. ഇതു വീട്ടിലുള്ള മക്കൾക്ക് അയച്ചുകൊടുത്ത അശോക്, താനും മീനാക്ഷിയും സന്തോഷത്തിലാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. 18 നു രാത്രി ജുൻസി പ്രദേശത്തെ ആസാദ് നഗർ കോളനിയിലെ ചെറിയ ഹോംസ്റ്റേയിൽ ഇവർ മുറിയെടുത്തിരുന്നു.
പിറ്റേന്നു രാവിലെ ജീവനക്കാരാണ് കുളിമുറിയിൽ രക്തം വാർന്ന നിലയിൽ മീനാക്ഷിയുടെ മൃതദേഹം കണ്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. അശോക് സ്ഥലംവിട്ടിരുന്നു. ഇവരുടെ തിരിച്ചറിയൽരേഖകൾ ഹോംസ്റ്റേ മാനേജർ വാങ്ങിയിരുന്നില്ല. അതിനാൽ മരിച്ചത് ആരെന്നു തിരിച്ചറിയാൻ സാധിച്ചില്ല. മഹാകുംഭമേളയിലെ തീർഥാടകർക്കു ഗസ്റ്റ് ഹൗസായി അനുവദിച്ച സ്ഥലമാണിത്.
പോലീസിന്റെ അന്വേഷണത്തിൽ, സ്ത്രീ 18 ന് ഭർത്താവിനൊപ്പം ഡൽഹിയിൽനിന്നു പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതിനിടെ മീനാക്ഷിയെ തിരഞ്ഞ് പ്രയാഗ്‌രാജിലെത്തിയ സഹോദരൻ പ്രവേഷ് കുമാർ, അശോകിന്റെയും മീനാക്ഷിയുടെയും മക്കളായ അശ്വിൻ, ആദർശ് എന്നിവർ ചിത്രം കണ്ട് പൊലീസിനെ ബന്ധപ്പെട്ടു. മീനാക്ഷിയാണു കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു. അശോക് കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ അശോക് കുറ്റം സമ്മതിച്ചു. 3 മാസമായി ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി. ശുചീകരണതൊതൊഴിലാളിയായ അശോകിന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. അതു തുടരാൻ ഭാര്യയെ ഇല്ലാതാക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തത്. 17 ന്, കുംഭമേളയ്ക്കു പോകാമെന്നു പറഞ്ഞാണ് അശോക് ഡൽഹിയിൽനിന്നു മീനാക്ഷിക്കൊപ്പം പുറപ്പെട്ടത്. ജുൻസിയിലെത്തി ഹോംസ്റ്റേയിൽ മുറിയെടുത്തു. രാത്രിയായപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മീനാക്ഷി കുളിമുറിയിലേക്കു പോയപ്പോൾ, അശോക് പിന്നിൽനിന്ന് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തെന്നു പോലീസ് വ്യക്തമാക്കി.
രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയുമായി അശോക് അവിടെനിന്നു കടന്നു. തെളിവുകൾ നശിപ്പിച്ച ശേഷം മകൻ അശ്വിനെ വിളിച്ച് കുംഭമേളയുടെ തിരക്കിൽ മീനാക്ഷിയെ കാണാതായെന്നു പറഞ്ഞു. അച്ഛന്റെ വിശദീകരണത്തിൽ മകനു സംശയം തോന്നി. 20ന് അമ്മയുടെ ഫോട്ടോയുമായി സഹോദരനും അമ്മാവനുമൊപ്പം പ്രയാഗ്‌രാജിൽ എത്തുകയായിരുന്നു. കൊലപാതകത്തിന്റെ തലേന്ന് മീനാക്ഷിക്കൊപ്പം പുണ്യസ്നാനം ചെയ്യുന്നതിന്റെ വിഡിയോ അശോക് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതും ക്യാമെറ ദൃശ്യങ്ങളും ഫൊറൻസിക് റിപ്പോർട്ടുകളും പോലീസ് പരിശോധിച്ചിരുന്നു. പരസ്പരവിരുദ്ധമായ മൊഴികൾ കൂടിയായതോടെയാണ് അശോകിനെ അറസ്റ്റ് ചെയ്തത്.