- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'എന്റെ ഫോൺ കളഞ്ഞു..നിങ്ങളുടെ ഫോൺ ഒന്ന് തരാവോ ഒരാളെ വിളിച്ചിട്ട് തരാം'; കടകളിൽ കയറി ഫോൺ ചോദിക്കുന്നത് സ്ഥിരം പരിപാടി; സാധനം കൈയ്യിൽ കിട്ടിയാൽ പിന്നെ തിരിഞ്ഞു നോക്കാതെ ഒറ്റയോട്ടം; സഹികെട്ട് നാട്ടുകാർ; ഒടുവിൽ ക്യൂട്ട് കപ്പിൾസ് കുടുങ്ങിയത് ഇങ്ങനെ..!
കൊച്ചി: ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികൾ പോലീസ് പിടിയിൽ. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ ഇവർ തട്ടിയെടുക്കുന്നത്.
കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എം.ഡി.ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് വലയിൽ കുടങ്ങിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് പറയുന്നു.
കടകളിലും മറ്റും ഇവർ സ്ഥിരമായി കയറും തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവരുടെ സ്ഥിരം നമ്പർ.
ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും. ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പോലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഒടുവിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒടുവിൽ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.