ബെംഗളൂരു: സമൂഹത്തിൽ ഇപ്പോൾ പല രീതിയിലാണ് ആളുകൾ പണം തട്ടുന്നത്.വിവിധ കെണികളിൽ പ്പെടുത്തി ആളുകളുടെ കൈയിൽ നിന്നും പണം തട്ടുന്നു. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ബെംഗളുരുവിൽ നിന്നും പുറത്തുവരുന്നത്. പണം തട്ടാൻ ശ്രമിച്ച അധ്യാപികയെയാണ് പോലീസ് കൈയ്യോടെ പൊക്കിയത്.ഒരു വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയചതിയിൽ പ്പെടുത്തിയാണ് ഇവർ പണം തട്ടാനായി ശ്രമം നടത്തിയത്. കേസിൽ അധ്യാപികയെയും കൂടെ രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റിൽ. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെം​ഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്.


സംഭവത്തിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..അ‍ഞ്ച് വയസുകാരനായ ഇളയ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ ചേർത്തത്. അഡ്മിഷൻ എടുക്കാൻ വന്നപ്പോഴാണ് കാണുന്നത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാനും തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ച് എടുത്തിരുന്നു.

തുടർന്ന് ജനുവരിയിൽ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പക്ഷെ പണം നൽകാൻ സതീഷ് വിസമ്മതിച്ചു. ഇതിനിടെ ബിസിനസ് തകർന്നതോടെ കുട്ടിയെ നാട്ടിലേക്ക് അയക്കാൻ സതീഷ് തീരുമാനിക്കുകയായിരുന്നു. ടിസി വാങ്ങാൻ സ്കൂളിൽ എത്തിയ സതീഷിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയിൽ പൂട്ടിയിടുകയും. 20 ലക്ഷം രൂപ നൽകാത്തപക്ഷം സ്വകാര്യ ഫോട്ടോകൾ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ബന്ധം തുടരുന്നതിനിടെ 15 ലക്ഷം രൂപ പരാതിക്കാരനോട് ശ്രീദേവി ആവശ്യപ്പെട്ടു. പണം കണ്ടെത്താന്‍ കഴിയാതിരുന്ന പരാതിക്കാരന്‍, ശ്രീദേവിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12-ന് ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ വിളിച്ച്, മകളുടെ ടിസി വാങ്ങാന്‍ ഇയാളോട് സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. സ്‌കൂളിലെത്തിയ പരാതിക്കാരനെ ഗണേഷും സാഗറും ചേര്‍ന്ന് കായികമായി കീഴ്‌പ്പെടുത്തി. ശ്രീദേവിയുമായുള്ള ബന്ധം കുടുംബത്തിലും പോലീസിലും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ ഒരുകോടി രൂപ ആവശ്യപ്പെട്ടു.

പരാതിക്കാരനെ കാറില്‍ കയറ്റി പലസ്ഥലങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചു. കാറില്‍വെച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. ഒടുവില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരന്‍ സമ്മതിച്ചു. വിട്ടയക്കാന്‍ ഉടന്‍ തന്നെ 1.9 ലക്ഷം രൂപ കൈമാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 17-ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. 15 ലക്ഷം നല്‍കിയില്ലെങ്കില്‍ സ്വകാര്യവീഡിയോ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെട്ടത്.

ബാക്കി പണം ഉടൻ നൽകാമെന്ന ഉറപ്പിൻ മേൽ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് സതീഷിനെ വിട്ടയച്ചത്. തുടർന്ന് സതീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ ഇപ്പോൾ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.