കൊല്ലം: മോഷണ ശ്രമം തടയുന്നതിനിടെ കള്ളൻ വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം കുന്നിക്കോടാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് കള്ളന്റെ അക്രമണത്തിന് ഇരയായത്.

പരിക്കേറ്റ അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ അനിത വീട്ടുകാർക്കൊപ്പം ടിവി കാണുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

ടിവി കാണുന്നതിനിടെ പെട്ടെന്ന് കറണ്ട് പോയി. പക്ഷെ ബാക്കി വീടുകളിൽ കറണ്ട് ഉണ്ടായിരിന്നു. അപ്പോൾ കാര്യം എന്തെന്ന് തിരക്കാനായി വീട്ടമ്മ ഫ്യൂസ് നോക്കാൻ മെയിൽ സ്വിച്ചിന് അടുത്തെത്തി. തുടർന്നാണ് മെയിൻ സ്വിച്ചിന് അടുത്തായി ഒളിച്ചിരുന്ന മോഷ്ടാവ് ഒരു തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിച്ചു. ഉടനെ അനിത നിലവിളിച്ചതോടെ ഭർത്താവ് അവിടെ ഓടിയെത്തി. ശേഷം കള്ളൻ ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു.

ഉടനെ ബഹളം കേട്ട് നാട്ടുകാരും ഓടിവരുന്നത് കണ്ട്. മോഷ്ട്ടാവ് ഇരുട്ടത്ത് ഓടി മറഞ്ഞു. പരിക്കേറ്റ അനിതയെ അയൽവാസികൾ എത്തിയാണ് അശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ കുന്നിക്കോട് പോലീസിനെ വിവരം അറിയിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മോഷ്ടാവ്. ശേഷം വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.