- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; മൂന്ന് പതിറ്റാണ്ടായുള്ള സൗഹൃദബന്ധം അവസാനപ്പിച്ച് ഭാര്യയുമായി താമസം മാറി യുവാവ്; എന്നിട്ടും പ്രണയം തുടര്‍ന്ന് ഇരുവരും: ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
ഭാര്യയുമായി സുഹൃത്തിന് അവിഹിതബന്ധം; ഒടുവില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന് ഭാര്യയും കാമുകനും
ബെംഗളൂരു: ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. കൊല്ലപ്പെട്ട യുവാവിന്റെ ബാല്യകാല സുഹൃത്തായ യുവാവാണ് ഭാര്യയുമായി ചേര്‍ന്ന് കൊലപാതകം നടത്തിയത്. കാമാക്ഷിപാളയത്തിലാണ് സംഭവം. മൂന്നു പതിറ്റാണ്ടിലേറെയായി സുഹൃത്തായിരുന്ന വിജയ് കുമാറിനെയാണ് ബാല്യകാല സുഹൃത്തായ ധനഞ്ജയ് എന്ന ജയ് കൊലപ്പെടുത്തിയത്. ഇരുവര്‍ക്കും 39 വയസ്സാണ് പ്രായം.
വിജയ് യും ധനഞ്ജയും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. ഭാര്യയുംടേയും ഉറ്റ സുഹൃത്തിന്റെയും ചതിയറിഞ്ഞ വിജയ് തകര്‍ന്നു പോയി. ധനഞ്ജയുടെയും ആശയുടെയും പ്രണയം കണ്ടെത്തിയ വിജയ് ഇരുവരുമൊത്തുള്ള ഫോട്ടോകളും കണ്ടെത്തിയരുന്നു. ധനഞ്ജയുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ തന്റെ ദാമ്പത്യ ജീവിതം സംരക്ഷിക്കാനുള്ള ശ്രമത്തില്‍, വിജയ് ഭാര്യയോടൊപ്പം കടബഗെരെയ്ക്ക് സമീപമുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ധനഞ്ജയും ആശയും തമ്മില്‍ പ്രണയം തുടരുകയായിരുന്നു. ഒടുവില്‍ ഇരുവരും ചേര്‍ന്ന് വിജയ്‌നെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
കഴിഞ്ഞദിവസം വൈകിട്ട് വരെ വീട്ടിലുണ്ടായിരുന്ന വിജയ് അതിനുശേഷമാണ് പുറത്തേക്കിറങ്ങിയത്. പിന്നീട് മച്ചോഹള്ളിയിലെ ഒഴിഞ്ഞ പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശയും ധനഞ്ജയയും തമ്മിലുള്ള പ്രണയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആശയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒളിവില്‍ പോയ ധനഞ്ജയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന വിജയ് പത്ത് വര്‍ഷം മുന്‍പാണ് ആശയെ വിവാഹം കഴിച്ചത്. ആശയും ധനഞ്ജയും തമ്മില്‍ നടത്തിയ ഗൂഡാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്നാണാ പോലിസ് സംശയിക്കുന്നത്.